പാലക്കാട് വാഹനാപകടം; അപകടങ്ങൾ കുറയ്ക്കുന്നതിന് ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
ഇനി അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടിയുണ്ടാവുമെന്നും ഇതിനായി ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. അപകടം നടന്ന ലോറിയിൽ അമിത ലോഡ് ഇല്ല! ഹൈഡ്രോപ്ലേനിങ് സംഭവിച്ചതാവാമെന്നും അപകട സ്ഥലത്ത് MVD പരിശോധന നടത്തിയതിനു ശേഷം പറഞ്ഞു.
Read Moreമുൻ എഡിഎം നവീൻ ബാബുവിന്റെ മരണം കൊന്നശേഷം കെട്ടിതൂക്കിയതാണെന്ന് സംശയിക്കുന്നതായി ഹർജിക്കാരി ഹൈക്കോടതിയിൽ.
മുൻ എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ. നവീൻ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു. 55 കിലോയുള്ള നവീൻ ബാബു ചെറിയ കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ്മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞുവെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. നവീന്‍റെ അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും മഞ്ജുഷയുടെ അഭിഭാഷകൻ വാദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന എടിഎമ്മിന്‍റെ മരണത്തിലാണ് കുടുംബം […]
Read More