Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്February 1, 2025February 1, 2025
കേരളം

അമേരിക്കയിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു. രണ്ടു പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത്.

Read More
By ജോജി തോമസ്January 31, 2025January 31, 2025
കേരളം

ടിക്കറ്റ്‌ ബുക്ക്‌ ചെയ്യൂ, പണം പിന്നീട് മതി’ പുതിയ സംവിധാനവുമായി റെയിൽവേ.

കാശില്ലെങ്കിലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ സംവിധാനം അവതരിപ്പിച്ച്‌ റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആന്റ്‌ ടൂറിസം കോർപറേഷനാണ്‌ ‘ബുക്ക്‌ നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്‌. ഓൺലൈനിൽ ബുക്ക്‌ ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ടിക്കറ്റ്‌ ലഭിക്കുന്ന പദ്ധതിയാണിത്‌. ഐആർസിടിസി അക്കൗണ്ടിലൂടെ ടിക്കറ്റ്‌ സെലക്ട്‌ ചെയ്‌ത ശേഷം ‘പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 14 ദിവസം കഴിഞ്ഞ്‌ പണമടച്ചാൽ മതി. ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് ബാധകമാകും.

Read More
By ജോജി തോമസ്January 30, 2025January 30, 2025
കേരളം

ബാലരാമപുരത്തെ രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നത് താനെന്ന് അമ്മാവൻ ഹരികുമാർ; മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യും. സഹോദരിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണോ..?

Read More
By ജോജി തോമസ്January 30, 2025January 30, 2025
കേരളം

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ.

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ച്‌ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തതായാണ് റിപ്പോർട്ട്.

Read More
By ജോജി തോമസ്January 30, 2025January 30, 2025
കേരളം

എങ്ങോട്ടാണീ കുതിപ്പെന്റെ പൊന്നേ? പവന് 60880 രൂപയിലെത്തി. വില ഇനിയും കൂടുമെന്ന് വ്യാപാരികൾ.

Read More
By ജോജി തോമസ്January 30, 2025January 30, 2025
കേരളം

ഇരട്ടക്കൊലപാതകം: പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പുറത്തു കാണിക്കാത്തതിൽ പ്രതിഷേധിച്ച് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ചൊവ്വരാത്രി 11 ന് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് സ്റ്റേഷൻ മതിലും ഗേറ്റും തകർത്തതിനെതിരെയും, നെന്മാറ പൊലിസ് സ്റ്റേഷനിലെ മതിലും പടിയും തകർത്ത് സ്റ്റേഷനകത്ത് തള്ളി കയറാൻ ശ്രമിച്ച 14 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതി ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത് . യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന വിനീഷ് […]

Read More
By ജോജി തോമസ്January 30, 2025January 30, 2025
കേരളം

നെന്മാറ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ ഏറ്റെടുക്കും: രാഹുൽ മാങ്കൂട്ടത്തിൽ.

ഇരട്ട കൊലപാതകത്തിൽ അനാഥരാക്കപ്പെട്ട സുധാകരന്റെ മക്കളുടെ ആവശ്യങ്ങൾ യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. മക്കളുടെ താല്പര്യവും ആവശ്യങ്ങളും അനുസരിച്ച് മറ്റു തീരുമാനങ്ങൾ എടുക്കുമെന്നും രാഹുൽ അറിയിച്ചു. കൊലപാതകങ്ങൾ നടന്നിട്ട് മൂന്നുദിവസത്തോളമായിട്ടും സർക്കാർ സംവിധാനത്തിന്റെ ഭാഗമായി യാതൊരു ഉറപ്പും ആ കുടുംബത്തിന് ലഭിക്കാതിരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും എംഎൽഎ പറഞ്ഞു. പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്വാഭാവികമായി നാട്ടുകാർക്ക് ഉണ്ടായ പ്രതിഷേധത്തെ പോലീസ് കുരുമുളക് പൊടി വിതറി നേരിട്ട രീതി പ്രാകൃതവും വിവേക രഹിതവുമാണെന്നും […]

Read More
By ജോജി തോമസ്January 30, 2025January 30, 2025
കേരളം

ഇന്നും ചൂട് ഉയരും; ഉയർന്ന താപനിലയുള്ള സ്ഥലങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ ശരീരത്തിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്.

Read More
By ജോജി തോമസ്January 29, 2025January 29, 2025
കേരളം

മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയ പിതാവ് അറസ്റ്റിൽ. കൊല്ലം ഓയൂരിലാണ് സംഭവം.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന നിസാമിനെക്കാണാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായിരുന്നു മകൻ. മകനെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് നാട്ടിൽ പ്രചരിപ്പിക്കുകയായിരുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് നിസാറാണ് കുട്ടിയെ ടെറസിൽ ഒളിപ്പിച്ചതെന്ന് മനസിലാക്കാനായത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജപരാതി നൽകിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ചെറിയ വെളിനല്ലൂർ റോഡുവിള ദാരുൽ സലാമിൽ നിസാമിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

Read More
By ജോജി തോമസ്January 29, 2025January 29, 2025
കേരളം

ധനസഹായം തിരികെ നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാരൻ ആറുമുഖസ്വാമി. പാലക്കാട് ചിറ്റൂരിലാണ് സംഭവം.

കഴിഞ്ഞയാഴ്ച പാലക്കാട് ചിറ്റൂർ കന്നിമാരി ഭാഗത്ത് വച്ച് വൃദ്ധനായ ലോട്ടറി വിൽപ്പനക്കാരൻ ആറുമുഖസ്വാമിയുടെ കൈയ്യിൽ നിന്നും ബൈക്കിലെത്തിയ ഒരു തട്ടിപ്പുകാരൻ 33 ടിക്കറ്റ് കബളിപ്പിച്ച് കടന്നുകളഞ്ഞു. ആ വാർത്ത അറിഞ്ഞതിനെ തുടർന്ന് ചിറ്റൂർ പ്രതികരണവേദി നഷ്ടപ്പെട്ട ടിക്കറ്റിന്റെ വിലയോടൊപ്പം കുറച്ച് തുക അധികം ചേർത്തി 1800രൂപ നൽകുകയുണ്ടായി. ശേഷം കുറച്ചു ദിവസങ്ങൾക്കു മുമ്പ് മോഷ്ടാവിനെ പോലീസ് പിടികൂടുകയും ആറുമുഖ സ്വാമിയുടെ നഷ്ടപ്പെട്ട ടിക്കറ്റിന്റെ തുക പോലീസ് മോഷ്ടാവിൽ നിന്നും തിരികെ വാങ്ങിച്ചു നൽകുകയും ചെയ്തു. നഷ്ടപ്പെട്ട ടിക്കറ്റ് […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous