പശുവിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരണപ്പെട്ടു. തിരുവഴിയാട് അരിപ്പാറ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൻ അജിത് പ്രസാദ് (60) നാണ് ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ചയാണ് പശുവിൻ്റെ കുത്തേറ്റത്. അയൽവാസിയുടെ പശുവിനെ തീറ്റുന്നതിനായി അജിത്ത് പ്രസാദിന്റെ വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്നു. പശുവിൻ്റെ സമീപത്തുകൂടെ നടന്നു പോകുന്നതിനിടെയാണ് അജിത് പ്രസാദ് പശുവിന്റെ കുത്തേറ്റത്ത്.വയറിനു താഴെ കുത്തേറ്റ അജിത് പ്രസാദിനെ ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വയറിനു താഴെയേറ്റ പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ […]
Read MoreBy ജോജി തോമസ്
ചാലക്കുടി ചലഞ്ചേഴ്‌സ് ക്ലബ്ബും, നഗരസഭയും സംഘടിപ്പിക്കുന്ന പി വി രാമകൃഷ്ണൻ മെമ്മോറിയൽ അഖിലകേരള വനിതാ ഷൂട്ടൗട്ട് മത്സരം നാളെ ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സനീഷ് കുമാർ ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ ഫുട്ബോൾ താരം വിക്ടർ മഞ്ഞില വിജയികൾക്ക് സമ്മാനദാനവും നിർവഹിക്കും.
By ജോജി തോമസ്
തമ്പി ജാഗ്രതൈ… ഡിറ്റ്‍വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട്. ചെന്നൈ ഉൾപ്പെടെ 14 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. ഡെൽറ്റ, തീരദേശ ജില്ലകളിൽ 70 മുതൽ 90 കിമീ വേഗത്തിൽ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്. 14 എൻഡിആർഎഫ് സംഘങ്ങൾ സേവനത്തിൽ. ഭൂരിഭാഗം ജില്ലകളിലും എസ്ഡിആർഎഫിനെ വിന്യസിച്ചു. നിലവിൽ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 430 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 330 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 220 കിലോമീറ്ററും അകലെ. മണിക്കൂറിൽ 7 km ആണ് കാറ്റിന്റെ വേഗം. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 55 വിമാന സർവീസുകൾ റദ്ദാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് സർക്കാർ.
By ജോജി തോമസ്
സഹോദയ സ്കൂൾ കായികമേള: രണ്ടാം ദിവസത്തെ മത്സരങ്ങൾ ആ നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സഹോദയ സ്കൂൾ കായികമേള ‘സ്പോർട്ടിഗ 25’ മത്സരങ്ങൾ ആവേശം ഉണർത്തി. രണ്ടാം ദിനം മുഖ്യാതിഥിയായി ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി എം.ഡി താരയെ സ്പോർട്ടിഗ 25 നു വേണ്ടി ഞങ്ങാട്ടിരി ശ്രീ മഹർഷി വിദ്യാലയം പ്രിൻസിപ്പാൾ വിജയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.👇
രണ്ടാം ദിവസത്തെ മത്സരങ്ങൾ 1500 മീറ്റർ അണ്ടർ 19 ബോയ്സ് ഇനത്തിൽ ശോഭാ അക്കാദമിയിലെ സുമിൻ വി. എം. ഒന്നാം സ്ഥാനവും ശ്രീനാരായണ പബ്ലിക് സ്കൂൾ കൊല്ലങ്കോട് അദ്വൈത് വി.എരണ്ടാം സ്ഥാനവും വ്യാസ വിദ്യാപീഠത്തിലെ ആദർശ്. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 19 ഗേൾസ് ഡിസ്കസ് ത്രോയിൽ ഷോർണൂർ കാർമൽ സ്കൂളിലെ ആത്മിക. എ. ഒന്നാം സ്ഥാനവും കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അയ്യർ രുഗ്മണി. എം. രണ്ടാം സ്ഥാനവും ഒറ്റപ്പാലം അമൃത വിദ്യാലയത്തിലെ ജിയ. ഐ. […]
Read More