By ജോജി തോമസ്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ KSRTC ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് കൂട്ടിഇടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
By ജോജി തോമസ്
കഴക്കൂട്ടത്ത് അനുമതിയില്ലാതെ സ്കൂളിൽ നിന്നും വിനോദ യാത്ര. വിദ്യാർഥികളുമായി പുറപ്പെട്ട ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴക്കൂട്ടം ചന്തവിള യു.പി സ്കൂളിൽ നിന്നാണ് ബസ് യാത്ര പുറപ്പെട്ടത്. അപകടകരമായ രീതിയിൽ ഫ്ലിക്കറിങ് ലൈറ്റുകൾ ഘടിപ്പിച്ചും അനധികൃതമായ മാറ്റങ്ങൾ വരുത്തിയുമാണ് ബസ് സർവീസ് നടത്തിയത്. നിയമ ലംഘനങ്ങൾ നടത്തിയ വാഹനത്തിന് 2,56,000 രൂപ പിഴ ചുമത്തി. കൂടാതെ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉടനടി റദ്ദാക്കുകയും ചെയ്തു.
By ജോജി തോമസ്
തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ്. നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയി. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. പന്നിത്തടം സ്വദേശികളായ ജിത്തു -ജിഷ്‌മ ദമ്പതികളുടെ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. ഇന്നലെ പുലർച്ചെ കുഞ്ഞിന് ഇഞ്ചക്ഷൻ നൽകണമെന്ന് പറഞ്ഞ് നഴ്സുമാർ NICU വിലേക്ക് കൊണ്ടുപോയതിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ച് നൽകാതായതോടെ ജിഷ്‌മ NICU വിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ തള്ളവിരൽ നഖത്തിന് കീഴെ പൂർണ്ണമായും അറ്റുപോയ നിലയിൽ കണ്ടത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞുവെന്നാണ് വിവരം.
By ജോജി തോമസ്
