Author: ജോജി തോമസ്

കനത്ത മഴ: നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി! കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ.👇

കനത്ത മഴ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നെന്മാറ മേഖലയിൽ കനത്ത മഴപെയ്തു. പോത്തുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി 123 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. നടീൽ കഴിഞ്ഞ പാടശേഖരങ്ങൾ വെള്ളം കയറി നശിച്ചു. രണ്ടുദിവസമായി വെള്ളം മുങ്ങി നിന്ന നെൽപ്പാടങ്ങളിലെ നെൽച്ചെടികൾ ചീഞ്ഞുതുടങ്ങി. മരുതഞ്ചേരിയിൽ വരമ്പുകളിൽ പറിച്ചു സൂക്ഷിച്ച ഞാറ്റടികൾ പാടങ്ങൾ വെള്ളം മുങ്ങിയതിനെത്തുടർന്ന് ഒഴുകിപ്പോയി. തോടുകൾ കവിഞ്ഞൊഴുകിയും വരമ്പുകൾ പൊട്ടിയും വ്യാപക നാശം. തകർന്ന വരമ്പുകളും തോടുകളും […]

Read More

ആലത്തൂർ ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി. 

കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹം ആണ്  കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നാലോടെ തരൂർ കരിങ്കുളങ്ങര തടയണയിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ്  മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച പ്രണവ്.

Read More

സം​സ്ഥാ​ന​ത്ത് ജൂലൈ എ​ട്ടി​ന് സ്വകാ​ര്യ ബ​സ് സമ​രം.

 സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സു​ക​ൾ ജൂ​ലൈ എ​ട്ടി​ന് പ​ണി​മു​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. ജൂ​ലൈ 22 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നും ബ​സു​ട​മ​ക​ള്‍.

Read More

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട് …

‘വിദ്യാർഥികൾ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് തോന്നിയാൽഅധ്യാപകർ ബാ​ഗ് പരിശോധിക്കണം’ ബാലാവകാശ കമ്മിഷൻ നിലപാട് തള്ളി മുഖ്യമന്ത്രി.

Read More

പുതിയ ഇന്നോവയും ഥാറും അടക്കം 1400 റോളം വാഹനങ്ങൾ എക്സൈസിന്റെ ലേലം.

ആഡംബര വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. എൻഡിപിഎസ് കേസുകളിൽ കോടതി അനുമതി നൽകിയ വാഹനങ്ങളായിരിക്കും ലേലത്തിൽ വയ്ക്കുക.

Read More