അയിലൂർ കരിങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ആരംഭിച്ചു. ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യത്തിന് സായാഹ്ന ഒപി സഹായകരമാകും. ഇതോടെ മേഖലയ്ക്ക് മുഴുവൻ സമയ ചികിത്സാ സൗകര്യം ലഭ്യമാകും. ഇതിനായി പഞ്ചായത്ത് ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിച്ചിട്ടുണ്ട്. അയിലൂർ കരിങ്കുളത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ചികിത്സയുടെ പ്രവർത്തന ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. കെ. ബാബു എംഎൽഎ മുഖ്യാതിഥിയായി. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ് അധ്യക്ഷതവഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് […]
Read MoreAuthor: ജോജി തോമസ്
നെന്മാറയിൽ കനത്ത മഴയിൽ വെള്ളം മുങ്ങിക്കിടന്ന നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് വെള്ളം മുങ്ങിക്കിടന്ന നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു. മഴ കുറഞ്ഞതിന് തുടർന്ന് നെൽപ്പാടങ്ങളിലെ വെള്ളം താഴ്ന്നതോടെയാണ് ചീഞ്ഞുപോയ നെൽച്ചെടികൾ പുറത്തുകാണാൻ തുടങ്ങിയത്. നടീൽ കഴിഞ്ഞ് ദിവസങ്ങളായ നെൽപ്പാടങ്ങൾ മൂന്നുദിവസത്തിലേറെ വെള്ളം മുങ്ങിയതോടെയാണ് നെൽച്ചെടികൾ ചീഞ്ഞു പോയത്. നെൽച്ചെടികൾ നശിച്ച പാടങ്ങളിൽ ആവർത്തന കൃഷി നടത്താൻ ഞാറ്റാടി ലഭ്യമല്ലാത്തതിനാൽ മിക്ക കർഷകരും ഒന്നാം വിള ഉപേക്ഷിച്ച നിലയിലാണ്.ചില കർഷകർ ആദ്യം തയ്യാറാക്കിയ ഞാറ്റാടി നശിച്ചതിനെ തുടർന്ന് വീണ്ടും വിത്ത് വിത്ത് പാകി […]
Read Moreനെന്മാറ ഒലിപ്പാറ റോഡിന് കുറുകെ പൈപ്പിടാൻ അനുമതി. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡ് നവീകരണം വൈകുന്നതായി പരാതി.👇
ജലജീവൻ മിഷന്റെ കുടിവെള്ള പദ്ധതി പൈപ്പുകൾ റോഡ് മുറിച്ച് സ്ഥാപിക്കാൻ അനുമതി നൽകി. നെന്മാറ ഒലിപ്പാറ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ജല അതോറിറ്റിക്ക് റോഡ് മുറിച്ച് പൈപ്പ് ഇടാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം അനുമതി നിഷേധിച്ചിരുന്നു. ഒരു വർഷത്തോളമായി പൈപ്പിടുന്നതിന് കരാർ നൽകിയെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ട് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞില്ല. പൊതുമരാമത്ത് ദേശീയപാത വിഭാഗം റോഡ് നവീകരണ പ്രവർത്തി ആരംഭിക്കുന്നതിനു മുമ്പ് നിർദ്ദേശിച്ച രീതിയിൽ പണി തുടങ്ങാൻ ജലജീവൻ മിഷന് ഫണ്ട് ലഭിക്കാത്തതിനാൽ […]
Read More