Author: ജോജി തോമസ്
നെല്ലിയാമ്പതി ജനവാസ മേഖലയിൽ രാത്രി കാട്ടാന ഇറങ്ങി.. ജനങ്ങളെ ഭീതിയിലാക്കി ഉറക്കം കെടുത്തി!
നെല്ലിയാമ്പതി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ ചന്ദ്രമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ എത്തിയ ഒറ്റയാനാണ് പ്രദേശത്തെ 40 ഓളം വീട്ടുകാരെ കഴിഞ്ഞദിവസം രാത്രി ഭീതിയിലാക്കിയത്. കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്നും പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലയ്ക്കുകയും പട്ടികളും പശുക്കളും പേടിച്ച് ഒച്ച വച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ നടപടി […]
Read Moreകെ.എസ്. ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം.
കെ. എസ്. ആർ. ടി. സി. ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലെ വിത്തനശ്ശേരിയിൽ വച്ചാണ് അപകടം. നെന്മാറ ഭാഗത്തുനിന്ന് കൊല്ലംകോട് ദിശയിലേക്ക് സഞ്ചരിച്ച കാറും എതിർ ദിശയിൽ സഞ്ചരിച്ച കെ. എസ്. ആർ. ടി. സി. ബസ്സുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ച വല്ലങ്ങി സ്വദേശിയായ ഡ്രൈവർക്കും സഹയാത്രികനും നിസ്സാര പരിക്കുപറ്റി. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അരമണിക്കൂറോളം സംസ്ഥാനപാതിയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ. എസ്. ആർ. ടി. സി. ഡ്രൈവറുടെ […]
Read Moreകേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് മണ്ണാർക്കാട് ന സ്വദേശിക്ക്.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.
Read Moreഐടിഐ വിദ്യാർത്ഥിയെ രണ്ട് ദിവസം മുൻപ് കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പറമ്പിക്കുളം പൊലീസ്.
പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ചില രേഖകൾ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. തുടർന്ന് തിരികെ വന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
Read Moreവൈക്കോൽക്കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.
നെന്മാറ ടൗണിന് സമീപം വലതലയിലെ വീട്ടുവളപ്പിലെ വൈക്കോൽ കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. നെന്മാറ കോളേജിന് സമീപമുള്ള വലതലയിലെ മുരുകന്റെ വീട്ടുവളപ്പിലെ പച്ചക്കറികൾ തിന്ന് നശിപ്പിക്കുകയും ദിവസങ്ങളായി വൈക്കോൽ എടുക്കാൻ പോകുന്ന വീട്ടുകാർ മുരൾച്ചകേട്ട് ഭീതിയിൽ ആവുകയും ചെയ്തിരുന്നു. രാത്രിയായാൽ വീട്ടുമുറ്റത്തും വളപ്പിലും ഭയരഹിതമായി കാട്ടുപന്നി ചുറ്റിതിരിഞ്ഞ് വീട്ടുകാർക്ക് ഭീഷണിയും ഉയർത്തിയിരുന്നു. കഴിഞ്ഞദിവസമാണ് ശബ്ദം കേട്ട വൈക്കോൽ കൂനക്ക് അടിയിൽ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പകൽ വിശ്രമിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തിയത്. വീട്ടുടമ മുരുകൻ അറിയിച്ചതിന് തുടർന്ന് പ്രദേശത്തെ […]
Read More