Author: ജോജി തോമസ്

വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ പരാതികൾ. ഇയാളുടെ ലൈംഗിക അതിക്രമത്തിന്ഇരകളായെന്ന്  വെളിപ്പെടുത്തി രണ്ടു യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരിക്കുന്നത്. നേരിൽ കണ്ട് പരാതിബോധിപ്പിക്കാൻ അവസരം തേടിയാണ് ഇമെയിലിൽ പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെഓഫീസിൽ ബന്ധപ്പെട്ടും സമയം തേടിയിട്ടുണ്ട്. ഇന്ന്ഡൽഹിക്ക്പോകുന്നതിനാൽഅദ്ദേഹം തിരിച്ചെത്തിയ ശേഷം ഇവരെ കാണാൻ സമയംഅനുവദിച്ചേക്കും.

ദളിത് സംഗീതത്തിൽ ഗവേഷണംചെയ്യാനായി വിവരം തേടി ഫോണിൽ ബന്ധപ്പെട്ട യുവതിയെ 2020ഡിസംബറിൽകൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടൻ അതിക്രമം നടത്തി എന്നാണ് ഒരു  പരാതി. ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാത്തപ്പോൾ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയിൽ പറയുന്നു.

Read More

കർഷക ദിനം ആചരിച്ചു.👇

നെന്മാറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു. കെ. ബാബു, എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത 29 കർഷകരെയും 2 വിദ്യാർത്ഥി കർഷകരെയും ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രെസിഡന്റ് ശ്രീജ രാജീവ്, വിത്തനശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ടി. കെ. പദ്‌മനാഭൻ, കാർഷിക വികസന സമിതി അംഗങ്ങളായ എം. മുഹമ്മദ് ഹനീഫ, വി. ഹരിദാസ്, […]

Read More

നാടൻ പച്ചക്കറിയും, നെല്ലും ഉത്പാദനരംഗത്ത് ഒരുവർഷത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ നേട്ടം കൊയ്ത പാലക്കാട് പനങ്ങാട്ടിരിയിലെ കർഷകൻ ആർ. ശിവദാസൻ (52) കോടിപതി നേട്ടത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഹരിതമിത്രപുരസ്കാരവും നേടി.👇

പാലക്കാട് പനങ്ങാട്ടിരിയിൽ സ്വന്തമായുള്ള എട്ടേക്കറിനു പുറമേ ഇരുപതേക്കറോളം പാട്ടത്തിനെടുത്താണ് മണ്ണിൽ പൊന്നുവിളയിക്കുന്നത്. പാവലിനാണ് എപ്പോഴും മുൻതൂക്കം നൽകുന്നത്. കഴിഞ്ഞ സീസണിൽ 12 ഏക്കറിലാണ് മായ, പ്രീതി എന്നീ സങ്കരയിനം പാവൽ വിളവിറക്കിയത്. ഈവർഷവും അത്രതന്നെ സ്ഥലത്ത് പച്ചക്കറി വിളകൾ പന്തലിച്ചുനിൽക്കുന്നുണ്ട്. പാവലിന് പുറമേ മൂന്നരയേക്കറിൽ പടവലവും ഒരേക്കറിൽ പയറും കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ചിരുന്നു. പൊതുരംഗത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള ഇദ്ദേഹം അഞ്ചുവർഷം എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗമായും പ്രവർത്തിച്ചിരുന്നു. പച്ചക്കറിഗ്രാമമായ പനങ്ങാട്ടിരിയിലുള്ള സ്വാശ്രയ കർഷകസമിതിയുടെ പ്രസിഡന്റായിരുന്ന ശിവദാസന് നേരത്തേ വിഎഫ്പിസികെയുടേതുൾപ്പെടെയുള്ള […]

Read More

തൃശ്ശൂരിൽ നാളെ അവധി.👇

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയെ തുടർന്ന് നാളെ (ഓഗസ്റ്റ് 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Read More