Author: ജോജി തോമസ്
“സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ യുവാക്കളിലൂടെ” എന്ന മുദ്രാവാക്യമുയർത്തി നാഷണൽ സർവീസ് സ്കീമും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജാഗരൺ കലാജാഥയ്ക്ക് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സ്വീകരണം നൽകി.
എച്ച്ഐവി, എയ്ഡ്സ്, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരായ ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കലാപരിപാടികൾ കോഴിക്കോട് മനോഞ്ജൻ ആർട്സിലെ കലാകാരന്മാർ അവതരിപ്പിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, സിവിൽ വിഭാഗം മേധാവി സാന്ദ്ര മോഹൻ, വല്ലങ്ങി ബാബു, സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.
Read Moreകനത്ത മഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കനത്ത മഴയെ തുടരുന്ന് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനുമായ മാധവിക്കുട്ടി എം.എസ് ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി […]
Read More