പ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഇനി ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നി ഐവിആര്‍എസ് നമ്പറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനരഹിതമായ 9446256789 എന്ന ഐവിആര്‍എസ് നമ്പര്‍ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തുടര്‍ന്നും ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതുമൂലമാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.മിസ്ഡ് കോള്‍ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോഗിക്കാം. കൂടാതെ യുപിഐ ആപ്പുകൾ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങൾ ലഭ്യമാണ്….
Read MoreAuthor: ജോജി തോമസ്
ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകൻ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ചേറാടി കീരിയാനിക്കൽ അജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപം മരത്തിൽ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമാരൻ, തങ്കമ്മ എന്നിവരെ ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയായ മകൻ അജേഷ് മുങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു.
Read Moreമറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിനെതിനെ കോടതിയുടെ വിമർശനം
പെന്‍ഷന്‍ മുടങ്ങിയെന്ന് മറിയക്കുട്ടിയുടെ ഹര്‍ജിയിൽ പണമില്ലാത്തതിനാല്‍ ആഘോഷം മുടക്കുന്നില്ലല്ലോയെന്ന് ഹൈക്കോടതിയുടെ വിമർശനം. എന്നാൽ അഭിഭാഷകരിൽ നിന്ന് പണം സമാഹരിച്ച് കൊടുക്കാൻ തയ്യാറെന്ന് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ .
Read Moreബസ്സ് വാങ്ങാനും സ്പെയർ പാർട്ട്സ് വാങ്ങാനും വായ്പ
പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്ക് പുതിയ ബസ്സ് വാങ്ങാനും നിലവിലെ ബസ്സിന് സ്പെയർപാർട്ട്സ് വാങ്ങാനും വായ്പ നൽകുമെന്ന് പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.ഗോപിനാഥൻ പറഞ്ഞു. സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിനിടയിൽ പറയുകയായിരുന്നു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി എൻ.വിദ്യാധരൻ , വൈസ് പ്രസിഡൻറ് എ.എസ്.ബേബി എന്നിവർ സംസാരിച്ചു.
Read Moreഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു
ഇടുക്കി മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരന്‍, ഭാര്യ തങ്കമണി എന്നിവരെ മകൻ അജീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ തങ്കമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അജീഷ് ഒളിവിലാണ്. അജീഷിന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Read Moreകൊവിഡ് ; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണം
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം നല്കി. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
Read Moreനെല്ലിയാമ്പതി ചുരം പാതയിൽ കാഴ്ചമറച്ച് പാഴ്ച്ചെടികൾ; യാത്ര ദുരിതത്തിൽ
നെല്ലിയാമ്പതി – പോത്തുണ്ടി റോഡിൽ ഇരുവശങ്ങളിലുമായി പാഴ്ച്ചെടികളും വള്ളിച്ചെടികളും വളർന്ന് എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടങ്ങൾ പതിവ് സംഭവമായി. പലതവണ വകുപ്പ് അധികാരികൾക്ക് പരാതിപ്പെട്ടിട്ടും അവർ ചെവി കൊള്ളുന്നില്ലെന്ന പരാതിയിലാണ് നെല്ലിയാമ്പതി മേഖല നിവാസികൾ. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് യാത്ര ദുരിതമായിരിക്കുന്നു. കൂടാതെ പാതയുടെ മുകൽ വശത്തു നിന്നു പാതയിലേക്ക് താഴ്ന്ന് കിടക്കുന്ന പാഴ്ച്ചെടികളുടെയും മുൾച്ചെടികളുടെയും മുള്ളുകളുള്ള കൊമ്പുകളും വള്ളികളും കെഎസ്ആർടിസി യാത്രക്കാരായ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കണ്ണിലും മുഖത്തും പരിക്ക് പറ്റുന്നു. […]
Read Moreഡ്രൈവിങ് പരിശീലനത്തിനിടെ വയോധികൻ കാറിൽ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍ ഇരിട്ടിയില്‍ ഡ്രൈവിങ് പരിശീലനത്തിനിടെയാണ് വയോധികന്‍ കുഴഞ്ഞുവീണു മരിച്ചത്. നെടുമ്പുറംചാല്‍ സ്വദേശി ജോസ് (72) നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ എംവിഡി ടെസ്റ്റിനിടെയാണ് സംഭവം.
Read Moreചുരം റോഡിൽ കാട്ടാനക്കൂട്ടം
നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വളവിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം റോഡിലൂടെ നടന്ന് സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.
Read Moreചൈനയില്‍ വന്‍ ഭൂകമ്പത്തിൽ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്
ചൈനയില്‍ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂചലനത്തിൽ 120 പേര്‍ മരിച്ചത്. 250 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
Read More