Author: ജോജി തോമസ്

പഠിതാക്കളുടെ പഠനക്യാമ്പിനു സമാപനം

പ്രകൃതിക്ക് തണലൊരുക്കാന്‍ വരും തലമുറക്ക് നെല്‍പാടങ്ങളും വയലും കുന്നും വനങ്ങളും സംരക്ഷിക്കാന്‍ കൂട്ടപ്രതിജ്ഞ എടുത്ത് തുല്യത പഠിതാക്കളുടെ മൂന്ന് ദിവസത്തെ പഠനക്യാമ്പ് കൊടക്കാട് കദളീവനത്തില്‍ സമാപിച്ചു. കാസര്‍ഗോഡ് ജില്ലാസാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി പ്രകൃതി പഠന ക്യാമ്പിനാണ് സമാപനമായത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 80 തുല്യതാ പഠിതാക്കള്‍ക്ക് വേണ്ടിയാണ് മൂന്നുദിവസത്തെ പ്രവര്‍ത്തക പഠന ക്യാമ്പ് സംഘടിപ്പിച്ചത്.ഫെബ്രുവരി ഒന്നാം തീയതി കൊടക്കാട് കദളീവനത്തില്‍ വച്ച് ക്യാമ്പ് കില റിസോഴ്‌സ് പേഴ്‌സണ്‍നും സാക്ഷരതാ […]

Read More

എല്‍. കെ. അഡ്വാനിയെ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കി ആദരിക്കും

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയെ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കി ആദരിക്കും. പ്രധാനമന്ത്രിനരേന്ദ്രമോദി സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയെ നേരില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായി മോദി പറഞ്ഞു. 96ാം വയസിലാണ് അഡ്വാനിയെ രാജ്യം ഭാരത് രത്‌ന നല്‍കി ആദരിക്കുന്നത്. രാജ്യത്ത് ബിജെപിക്ക് അടിത്തറ ഒരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് എല്‍.കെ. അഡ്വാനി. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ വാജ്‌പേയിക്കും രാജ്യം ഭാരത് രത്‌ന നല്‍കിയിരുന്നു.

Read More

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

ഇന്നലെ മാനന്തവാടിയില്‍ നിന്ന് പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പതിനേഴര മണിക്കൂര്‍ നീണ്ടദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷംആനയെപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മാനന്തവാടിനഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തുംപായോടും ഒറ്റയാനെത്തിയത്. തുടര്‍ന്നാണ് മയക്കുവെടിവെച്ച് പിടികൂടാന്‍തീരുമാനിച്ചത്.മയക്കുവെടിവെച്ച് പിടികൂടിയ ശേഷമാണ് ബന്ദിപ്പുര്‍വനമേഖലയിലേക്ക് മാറ്റിയത്. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ […]

Read More

കോഴിക്കോട് നഗരത്തിൽ അപകടത്തിൽ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം നല്‍കാൻ പദ്ധതി

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന്ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം8590965259 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പായി അയച്ചാല്‍ ഉടനടി 500 രൂപ നല്‍കും. ലയണ്‍സ് ക്ലബ്ബും318 ഇയുമായി ചേര്‍ന്നാണ് പദ്ധതി. ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയിലൂടെ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

Read More

ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ അപ്പൻ വിഷം കൊടുത്തു കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13ന് നടന്ന സംഭവത്തിൽ കൊലപ്പെടുത്തിയ വിജയ് ഭാട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. വിഷം ഉള്ളിൽചെന്നാണു കുട്ടി മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്ന് കേസ് റജിസ്റ്റർ […]

Read More

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാദിവസവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന് പരാതി. തോട്ടം തൊഴിലാളികളുടെയും, ആദിവാസികളുടെയും, അതിഥി തൊഴലാളികളുടേയും ഏക ആശ്രയമായ കൈകാട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാരുടെ സേവനം ലഭിക്കാതാവുന്നതെന്ന് ആക്ഷേപം. കഴിഞ്ഞദിവസം നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടറുടെയും സേവനം ലഭ്യമല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടിയതായി പരാതി ഉയർന്നിരുന്നു. രണ്ട് ഡോക്ടർമാർ ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെ ആഴ്ചയിൽ നാല് ദിവസം പാലക്കാട് ഡിഎംഒ യുടെ കീഴിൽ പാലക്കാട് […]

Read More

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാദിവസവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന് പരാതി. തോട്ടം തൊഴിലാളികളുടെയും, ആദിവാസികളുടെയും, അതിഥി തൊഴലാളികളുടേയും ഏക ആശ്രയമായ കൈകാട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാരുടെ സേവനം ലഭിക്കാതാവുന്നതെന്ന് ആക്ഷേപം. കഴിഞ്ഞദിവസം നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടറുടെയും സേവനം ലഭ്യമല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടിയതായി പരാതി ഉയർന്നിരുന്നു. രണ്ട് ഡോക്ടർമാർ ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെ ആഴ്ചയിൽ നാല് ദിവസം പാലക്കാട് ഡിഎംഒ യുടെ കീഴിൽ പാലക്കാട് […]

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 13ന് തിരുവനന്തപു രത്തെത്തും.

കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. നേരത്തെ കേരളപദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടികണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്. വൈകിട്ട് 3നാണ് പൊതുയോഗം.

Read More

നെഹെമിയ മിഷൻ ഏകദിന കൺവൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ

ക്രിസ്തുരാജ ദേവാലയത്തിൽ നെഹെമിയ മിഷൻ നേതൃത്വം നൽകുന്ന ഏകദിന കൺവൻഷൻ ഇന്ന് നടക്കും. രാവിലെ 9.30 ന് തുടങ്ങി ഉച്ചക്ക് 2.30 വരെ നടക്കുന്ന കൺവൻഷനൻ ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നല്കും.

Read More