സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും മരണത്തിനു കീഴടങ്ങി. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12) സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുട്ടികളുടെ അമ്മയുടെ ബേക്കറി ഷോപ്പ് കുളത്തിന്റെ അടുത്തായിട്ടാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അഹിയാനെ രക്ഷിക്കാൻ ഫർസീനും കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. […]
Read MoreAuthor: ജോജി തോമസ്
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല.
സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്.1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്‍റെ വില കുറച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല.
Read Moreപഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാഷ്ണല്‍ എന്‍.ജി.ഒ.കോണ്‍ഫഡേറഷന്‍, ദിശ, എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തംഗം സി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ഖജാന്‍ജി എം.സുകുമാരന്‍, ഷമീന, അനസൂയ, അജുമാത്യൂ എന്നിവര്‍ സംസാരിച്ചു.
Read Moreമൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാതെരഞ്ഞെടുപ്പിന് ഇന്ന് സമാപനം!!
അവസാനഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം7സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായചണ്ഡിഗഡിലുമാണ് ഇന്ന് വോട്ടെടുപ്പ്.
Read Moreശനിയും ചൊവ്വയും ഡ്രൈ ഡേ; കേരളത്തിൽ ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു ദിവസം സമ്പൂർണ ഡ്രൈ ഡേ വരുന്നു. ഒന്നാം തീയതിയായ ശനിയാഴ്ചയും വോട്ടെണ്‌ണൽ ദിനമായ ചൊവ്വാഴ്‌ചയും സംസ്ഥാനത്തെ മുഴുവൻ മദ്യവിൽപനശാലകളും അടഞ്ഞുകിടക്കും.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗിനോട് അനുബന്ധിച്ച് കേരളത്തിൽ രണ്ടു ദിവസം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. മദ്യനയം തിരുത്തി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു വെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അടുത്തടുത്ത ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം വരുന്നത്.
Read Moreപത്ത് ലക്ഷം ചിലവായാലും കിട്ടാത്ത പ്രശസ്തി കിട്ടിയില്ലെ; മോട്ടോർവാഹനവകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് വീണ്ടും സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ!!
കാറിനുള്ളിൽ സ്വിമ്മിങ്ങ്പൂള്‍ തയ്യാറാക്കി ഓടുന്ന കാറിലിരുന്ന് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ വൈറൽ. കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ആയിരുന്നു താരത്തിന്റെ വീഡിയോ. കേസെടുത്തതിന്പിന്നാലെ തന്റെ ചാനലിനും വിഡിയോയ്ക്കും റീച്ച് കൂടിയെന്നും പത്ത് ലക്ഷം ചിലവാക്കിയാലും കിട്ടാത്ത പ്രശസ്തിയാണ് എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്.
Read Moreപാലക്കാട് അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു.
അട്ടപ്പാടിയിൽ താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി (26) ആണ് മരിച്ചത്. അവശത പ്രകടിപ്പിച്ചതോടെ വള്ളിയെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എട്ട് മണിയോടെ വള്ളി മരണപ്പെടുകയായിരുന്നു. വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി.
Read Moreനെന്മാറയിൽ ചെറിയ മുഖവിലയുള്ള മുദ്രപത്രം ക്ഷാമം രൂക്ഷം. ക്ഷാമം രൂക്ഷമായതോടെ വലിയ വിലയുടെ മുദ്രപത്രത്തിനു പണനഷ്ടംകൂടുന്നു.
ചെറിയ മുഖവിലയുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. 100 രൂപ മുഖവിലയുള്ള മുദ്ര പത്രങ്ങൾ ട്രഷറികളിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ വെണ്ടർമാരുടെ കയ്യിലും ലഭ്യമല്ലാതായിട്ട് മാസങ്ങളാകുന്നു. നെന്മാറയിൽ സ്റ്റാമ്പ് വെണ്ടർ ഇല്ലാതായിട്ട് വർഷങ്ങളായതിനാൽ പലരും മുദ്രപത്രങ്ങൾക്കായി കൊല്ലങ്കോട്, ആലത്തൂർ, വടക്കഞ്ചേരി തുടങ്ങിയ ദൂരദിക്കുകളിൽ പോയാണ് മുദ്രപത്രങ്ങൾ വാങ്ങിയിരുന്നത്. അവിടെയെത്തുമ്പോഴാണ് 200 രൂപയുടെ മുദ്ര പത്രത്തിന് പകരം500, 1000 രൂപയുടെ മുദ്രപത്രങ്ങൾ മാത്രമേ ലഭ്യമുള്ളൂവെന്ന് അറിയുകയും ആവശ്യത്തിന് പൈസ തികയാതെയും ഉയർന്ന സംഖ്യ മുടക്കേണ്ടതിനാലും പലരും ഉദ്ദേശം നടക്കാതെ മടങ്ങിവരുകയാണ് ചെയ്യുന്നത്. ജൂൺ […]
Read Moreകോങ്ങാട് കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിനോട് ചേർന്നുള്ള ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്തുനിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
Read Moreനെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ് ചത്തത്.
തിരുവനന്തപുരം ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്. അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.
Read More