Author: ജോജി തോമസ്

സുരേഷ് ഗോപിയെ ഉടൻ ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടതായി തൃശൂര്‍ എംപി സുരേഷ്ഗോപി. വ മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട്കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ പറയുന്നത് അനുസരിക്കുമെന്നും സുരേഷ്ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More

നെഹെമിയ മിഷൻ ഏകദിന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ.

ക്രിസ്തുരാജ ദേവാലയത്തിൽ ഇന്ന് നെഹെമിയ മിഷൻ നേതൃത്വം നൽകുന്ന ഏകദിന കൺവൻഷൻ നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന നെഹെമിയ മിഷൻസ് ടീം നയിക്കുന്ന കൺവൻഷൻ ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകും.

Read More

മോദി വീണ്ടും പ്രധാനമന്ത്രിയാകും, നിതീഷും നായിഡുവും കത്ത് നൽകി; ഉപാധികളോടെ! രാഹുൽ പ്രതിപക്ഷ നേതാവ്.

ഡൽഹി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻഡിഎ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് […]

Read More

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് അബദ്ധത്തിൽ കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. കോട്ടയ്ക്കൽ ആണ് സംഭവം.

കോട്ടക്കൽ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്‍റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം.

Read More

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്കിൽ 19.4 കിലോ കഞ്ചാവ്.

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്കിൽ 19.4 കിലോ കഞ്ചാവ് . പ്രതി കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായിരിക്കാമെന്നാണ് എക്സൈസ് സംഘത്തിൻെറ നിഗമനം.

Read More

ആലത്തൂർ ലോക് സഭ മണ്ഡലം നിയോജകമണ്ഡലാടിസ്ഥാനത്തിൽ ലഭ്യമായ വോട്ടുകൾ..

കുന്നംകുളം റൗണ്ട് – 16 രമ്യ ഹരിദാസ് – 54722 കെ. രാധാകൃഷ്ണൻ – 58549 ഡോ. ടി. എൻ. സരസു – 29378 ഹരി അരുമ്പിൽ – 366 കൃഷ്ണൻകുട്ടി കുനിശ്ശേരി – 244 നോട്ട – 1442 വടക്കാഞ്ചേരി  രമ്യ ഹരിദാസ് – 61918 കെ. രാധാകൃഷ്ണൻ – 61304 ഡോ. ടി. എൻ. സരസു – 30255 ഹരി അരുമ്പിൽ – 504 കൃഷ്ണൻകുട്ടി കുനിശ്ശേരി – 35/ നോട്ട – 2201 […]

Read More

റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ( മഴ മറ ) പണികൾ ആരംഭിച്ചു. റെയിൻ ഗാർഡ് പിടിപ്പിക്കുന്ന തൊഴിലാളികളുടെ ക്ഷാമം മഴയ്ക്ക് മുമ്പ് പണി തീർക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.

റബ്ബർ ബോർഡ് സബ്സിഡി നിരക്കിൽ മഴ മറ ഉല്പന്നങ്ങൾ വിതരണം ചെയ്തില്ല. മഴക്കാലത്തു റബ്ബർ ടാപ്പിങ് നടത്തുന്നതിനു മരങ്ങളിൽ മഴ മറ ( റെയിൻ ഗാർഡ് ) സ്ഥാപിക്കുന്ന പണി റബ്ബർ തോട്ടങ്ങളിൽ സജീവമായി. മൺസൂൺ മഴയ്ക്ക് മുമ്പായി റെയിൻ ഗാർഡ് ചെയ്യേണ്ടതുണ്ട്. മഴ ആരംഭിച്ച് റബ്ബർ മരങ്ങൾ നനഞ്ഞാൽ മരങ്ങളുടെ തടിയിൽ പശ ഒട്ടിപ്പിടിക്കാതിരിക്കുകയും റെയിൻ ഗാർഡിനും പശയ്ക്കുമിടയിലൂടെ വെട്ടുപട്ടയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയാൽ റബ്ബർ പാലിൽ മഴ വെള്ളം കലർന്ന ഉപയോഗശൂന്യമാകും എന്നതിനാലാണ് മഴയ്ക്കു മുമ്പ് […]

Read More

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ്തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചക്ക് മലപ്പുറം ജില്ലയിലെ താനൂർ ഒഴൂരിലാണ് സംഭവം.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലിഎന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നെല്ലിയാമ്പതിയിലെ മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണം; വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ്.

വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. നെല്ലിയാമ്പതിയിലെ ജനവാസ, തോട്ടം, വിനോദസഞ്ചാര മേഖലകൾ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം. മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്നീ ആവശ്യങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിയാമ്പതി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ ബോഡി യോഗം മണ്ഡലം പ്രസിഡന്റ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി എസ്. പി. അയ്യപ്പൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് […]

Read More

ഇന്ന് ഉച്ചയോടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു പേർ മരിച്ചു. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്‍റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ മിന്നലേറ്റത്. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു.നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാല്‍ വീട്ടിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍ വീണു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു.

Read More