പോത്തുണ്ടി ഡാം ഷട്ടർ തകരാറിൽ. ജലവിതരണം തടസ്സപ്പെട്ടു.മലമ്പുഴ മെക്കാനിക്കൽ ഡിവിഷൻ അധികൃതർ പരിശോധനയ്ക്ക് എത്തി . ഇടതുകര കനാലിലേക്ക് വെള്ളം തുറക്കുന്ന ഷട്ടറിനാണ് കേടു പറ്റിയത്. അയിലൂർ പഞ്ചായത്തിലേക്ക് പൂർണ്ണമായും, നെന്മാറ വണ്ടാഴി പഞ്ചായത്തുകളിലേക്ക് ഭാഗികമായും കൃഷിക്കുള്ള ജലവിതരണം ഇതുമൂലം തടസ്സപ്പെട്ടു. ഡിസംബർ 23ന് അടച്ച് ഇടതുകര കനാലിലെ മൂന്നാംഘട്ട ജലവിതരണത്തിനായി ഡിസംബർ 28ന് ഷട്ടർ തുറക്കാനുള്ള ശ്രമത്തിനിടെയാണ് ഷട്ടറിന്റെ മുകൾഭാഗം ഷട്ടറിൽ നിന്ന് വേർപെട്ടുവന്നത്. 12 ദിവസത്തോളമായി ജലവിതരണം നിലച്ചതോടെ കൃഷിയിടങ്ങളിൽ വെള്ളം ഇല്ലാതായി ഉണക്ക […]
Read MoreAuthor: ജോജി തോമസ്
‘പോലീസുകാരെ അടിക്കുന്നോടാ’ യതീഷ് ചന്ദ്ര വീണ്ടും കണ്ണൂരിലേക്ക്; ജനപ്രിയനായ ഐപിഎസുകാരന്റെ മടങ്ങി വരവ് ആഘോഷമാക്കി സോഷ്യൽ മീഡിയ.
കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടികയാണ് ഇപ്പോൾത്തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറൽ ആയിരിക്കുന്നത്. ഇതിനു പിന്നിൽ ഒറ്റകാരണമേയുള്ളൂ ഉദ്യോഗക്കയറ്റം ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ഉണ്ട്. അതെ, ക്രിമിനലുകളുടെ പേടിസ്വപ്നമായ ഏറ്റവും ജനപ്രിയനായ ഐപിഎസു കാരന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ഒരു രാഷ്ട്രീയപാർട്ടിയുടെ ഓഫീസിലും ഇന്ന് വരെ കയറിയിട്ടില്ലാതെ കേരള പോലീസ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ അങ്കമാലിയിലെ സിപിഎം ഓഫീസിൽ കയറി പ്രവർത്തകരെ അടിച്ചൊതുക്കിയത് വലിയസംഭവമായിമാറിയിരുന്നു. […]
Read Moreനിയന്ത്രണം വിട്ട സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കണ്ണൂർ വളക്കൈയിൽ ഇന്ന് വൈകുന്നേരമുണ്ടായ അപകടത്തിൽ ചെറുക്കള നാഗത്തിനു സമീപം എം. പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്.
തളിപ്പറമ്പ് ചിന്മയ സ്കൂകൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. മറിഞ്ഞ ബസ് ഉയർത്തിയപ്പോഴാണ് നേദ്യ ബസിനടിയിൽ പെട്ടന്ന് കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് 14 പേരുടെ പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ.അപകടം നടന്ന വാഹനത്തിലെ ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Moreകണ്ണൂരിൽ വീണ്ടും സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരിക്ക്. മാലൂരിൽ ആണ് സംഭവം.
ഇവരെ തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാട് വെട്ടിത്തെളിക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഉപേക്ഷിക്കപ്പെട്ട ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read Moreകോട്ടയം കടയനിക്കാട് ദീപം വയോജന സമിതിയുടെ പുതുവർഷാഘോ ഷം.
കോട്ടയം കടയനിക്കാട് ദീപം വയോജന സമിതിയുടെ എട്ടാമത് വാർഷികാഘോഷവും ഭരണസമിതി തെരഞ്ഞെടുപ്പും ക്രിസ്തുമസ് പുതുവർഷ ആഘോഷവും ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കോഴിപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡൻറ് പി. കെ. സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എം. അപ്പുക്കുട്ടൻ നായർ, രാജൻ, രവീന്ദ്രൻ കോടിപ്പുറം, രാജു വരിക്കനാ കുഴിയിൽ, ഓമന അപ്പുക്കുട്ടൻ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണസമിതിയിലേക്ക് പി. കെ. സുരേന്ദ്രൻ പ്രസിഡണ്ടും, പി. എം. അപ്പുക്കുട്ടൻ നായർ സെക്രട്ടറിയുമായി. ജീവിതശൈലിരോഗങ്ങളും അവയുടെ പ്രതിവിധികളുമെന്ന […]
Read Moreസാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ അയിലൂർ കൈപ്പഞ്ചേരി നിമേഷ് (29) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത നിമേഷിനെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴിക്കാട്, വല്ലങ്ങി, എന്നിവിടങ്ങളിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസ്, ആലത്തൂർ പോലീസ് സ്റ്റേഷൻ, കർണാടകയിലെ യെല്ല പുര പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച തുടങ്ങി അന്തർ […]
Read Moreടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിക്ക് പരോൾ അനുവദിച്ചത് എങ്ങനെയാണ്? ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ ജയിൽ ഡിജിപിക്ക് പരോൾ അനുവദിക്കാനാവില്ലയെന്നും കെ. കെ. രമ.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് പരോള്. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങി. പരോളിനായി കൊടിസുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. എങ്കിലും കൊടി സുനിക്ക് പരോൾ അനുവദിച്ചത് എങ്ങനെയെന്നും, ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ ജയിൽ ഡിജിപിക്ക് പരോൾ അനുവദിക്കാൻ കഴിയില്ലെന്നും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ പറഞ്ഞു.
Read Moreകൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎ ക്ക് ഗുരുതര പരിക്ക്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. 24 മണിക്കൂർ നിരീക്ഷണം വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. തൃക്കാകര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി […]
Read Moreനടന് ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയിലയിൽ. ഇദ്ദേഹം താമസിച്ച ഹോട്ടൽ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിനിമാ സീരിയല്‍ നടന് ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം മുറിയെടുത്തത് എന്നാണ് വിവരം. എന്നാൽ രണ്ട് ദിവസമായി അദ്ദേഹം മുറിവിട്ട് പുറത്തേക്കു പോയിട്ടില്ലെന്നാണ് ഹോട്ടൽ അധികൃതർ നല്കുന്ന വിവരം. ഒപ്പം അഭിനയിക്കുന്നവര്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇന്ന് മുറിയില്‍ […]
Read More