Author: ജോജി തോമസ്

നെല്ലിയാമ്പതി ചുരം റോഡിൽ മാലിന്യ സംഭരണിയിലെ മാലിന്യം ചിതറി കിടക്കുന്നു.

നെല്ലിയാമ്പതി ചുരം റോഡിലെ വ്യൂ പോയന്റിന് സമീപമുള്ള മാലിന്യ സംഭരണിക്ക് ചുറ്റും മാലിന്യം ചിതറിക്കിടക്കുന്നു. കുപ്പികൾ നിക്ഷേപിക്കാനുള്ള മാലിന്യ സംഭരണിയാണെങ്കിലും വിനോദസഞ്ചാരികൾ ഭക്ഷണ മാലിന്യങ്ങളും ഇതേ സംഭരണിയിലാണ് നിക്ഷേപിക്കുന്നത്. സമീപത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്ന വാനര പടയാണ് ഈ മാലിന്യ സംഭരണിയിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പുറത്തേക്ക് വലിച്ച് ചിതറിയിടുന്നത്. പതിനാലാം മൈലിന് സമീപമുള്ള വ്യൂ പോയന്റ് കെട്ടിടത്തിന് സമീപമായി കാറ്റു മുഖേനയും കുരങ്ങന്മാർ കടിച്ചുവലിച്ചും എത്തിക്കുന്നു. നേരത്തെ ഇവിടെ വനം വാച്ചർമാർ സ്ഥിരമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോൾ […]

Read More

സൗരോർജ്ജ തൂക്കുവേലി നിർമ്മാണ ഉദ്ഘാടനം ഇന്ന് അയിലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ.

നെന്മാറ വനം ഡിവിഷനിലെ ആലത്തൂർ നെല്ലിയാമ്പതി വനം റെയിഞ്ചുകളിലെ സൗരോർജ തൂക്കുവേലി നിർമ്മാണം ഉദ്ഘാടനം ഇന്ന് നടക്കും. കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലത്തൂർ എംഎൽഎ കെ. ഡി. പ്രസേനൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ അധ്യക്ഷത വഹിക്കും. നെന്മാറ അയിലൂർ, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് മാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. കൃഷി വകുപ്പിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ കൃഷിനാശം തടയുന്നതിനും […]

Read More

ചൈനയിൽ ഒന്നിലേറെ വൈറസുകൾ പടരുന്നു; ആശുപത്രികളിൽ തിക്കും തിരക്കും. ജനങ്ങൾ പരിഭ്രാന്തിയിൽ.

ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) പടരുന്നതായി റിപ്പോർട്ട്. ചൈനയിലെആശുപത്രികളെല്ലാംരോഗികളെകൊണ്ട്നിറഞ്ഞിരിക്കുകയാണെന്നാണ്സാമൂഹികമാദ്ധ്യമങ്ങളിൽപോസ്റ്റുകൾവന്നിരിക്കുന്നത്. കൊവിഡ് വ്യാപനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടപ്പോഴാണ് ഈ പുതിയ വൈറസ് എത്തിയിരിക്കുന്നത്. വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു. ഇൻഫ്ലുവൻസ, ഹ്യൂമൻമെറ്റാന്യൂമോവൈറസ്, കൊവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്‌സ്ഹാൻഡിലുകളിൽ പോസ്റ്റ് വന്നിട്ടുണ്ട്.തിങ്ങിനിറഞ്ഞആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിത്സയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ്സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Read More

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുൻ എംഎൽഎ അടക്കമുള്ളവർക്ക് അഞ്ച് വര്‍ഷം തടവ്.

കൊച്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് നാല് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടു പേരെ രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Read More

പാലയൂർ കരോളിനു വിലക്ക് എസ്ഐയെ സ്ഥലംമാറ്റി; വീടിനടുത്തേക്ക്

ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നുപറഞ്ഞ് പാലയുർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ ക്രിസ്‌മസ് കരോൾ ഗാനാലാപനം പോലീസ് വിലക്കിയ സംഭവത്തിൽ എസ്ഐക്കു സ്ഥലം മാറ്റം. ചാവക്കാട് എസ്ഐ വിജിത്ത് കെ. വിജയനെയാണ് പേരാമംഗലം സ്റ്റേഷനിലേക്കു മാറ്റിയത്. ക്രിസ്മസ് തലേന്നു രാത്രി ഒമ്പതോടെ പള്ളിയങ്കണത്തിൽ തുടങ്ങാനിരുന്ന കരോൾ ഗാനാലാപനമാണ് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞത്. കരോൾ തടഞ്ഞ സംഭവം വലിയ പ്രതിഷേധത്തിനു കാരണമായി. കക്ഷിരാഷ്ട്രീയഭേദമെന്യേ വ്യാപകപ്രതിഷേധം ഉയർന്നതോടെ എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് തീർഥകേന്ദ്രം അധികൃതരും സിപിഎം ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികളും […]

Read More