Author: ജോജി തോമസ്
ഒലിപ്പാറ വിശുദ്ധ പത്താം പിയൂസ് പള്ളിയിൽ പ്രധാന തിരുനാൾ ആഘോഷിച്ചു. രൂപത ബിഷപ്പ് മാർ പീറ്റര്‍ കൊച്ചുപുരയ്ക്കലിന് വികാരി ഫാ. ജോണ്‍സണ്‍ കണ്ണാമ്പടത്തിലിന്റെ നേതൃത്വത്തിൽ സ്വീകരണവും നൽകി.
ഒലിപ്പാറ വിശുദ്ധ പത്താം പിയൂസ് പള്ളിയിലെ വിശുദ്ധ പിയൂസിന്റെയും, പരിശുദ്ധ കന്യകമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും ഇടവക ദിനാചരണവും ഇന്നലെ നടന്നു . തിരുനാള്‍ കുര്‍ബാനയ്ക്ക് പാലക്കാട് രൂപത ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് നടന്ന ഇടവക ദിനാഘോഷം മംഗലംഡാം ഫെറോന വികാരി ഫാ. സുമേഷ് നാല്‍പതാംകളം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളുംനടന്നു. ഇന്ന് മരിച്ചവരുടെ ഓര്‍മദിനത്തിന്റെ ഭാഗമായി കുര്‍ബാനയും, ഒപ്പീസും നടക്കുന്നതോടെ തിരുനാളിന് സമാപനമാകും. ഒലിപ്പാറ വിശുദ്ധ പത്താം പീയൂസ് […]
Read Moreഒലിപ്പാറ വി.പത്താം പിയൂസ് പള്ളിയിൽ ഇന്ന് പ്രധാന തിരുനാൾ.
ഒലിപ്പാറ വി.പത്താം പിയൂസ് പള്ളിയിലെ വി.പിയൂസിന്റെയും, പരി.കന്യകമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും ഇടവക ദിനാചരണവും ഇന്ന് നടക്കും. തിരുനാളിന്റെ ഭാഗമായി ഇടവക വികാരി ഫാ. ജോണ്‍സണ്‍ കണ്ണാമ്പടത്തിലിന്റെ കാര്‍മികത്വത്തില്‍ കഴിഞ്ഞദിവസം കൊടിയേറ്റിയിരുന്നു. പ്രധാനതിരുനാള്‍ ദിനമായ ഇന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് പാലക്കാട് രൂപത ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് 5.30 ന് നടക്കുന്ന ഇടവക ദിനാഘോഷം മംഗലംഡാം ഫെറോന വികാരി ഫാ. സുമേഷ് നാല്‍പതാംകളം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളും, നാടകവും നടക്കും. […]
Read Moreഅനധികൃതമായി മണ്ണുകടത്തിയ വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
അടിപ്പെരണ്ടിയിൽ നിന്നു തൃശൂരിലേക്കു മണ്ണുകടത്തുകയായിരുന്ന വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 6 ടോറസ് ലോറികളും ഒരു ഹിറ്റാച്ചിയും ഒരു കാറുമാണു പിടിച്ചെടുത്തത്. വാഹനങ്ങളിലെ ഡ്രൈവർമാരായ 3 തൃശൂർ സ്വദേശികൾ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് ഇൻസ്പെക്‌ടർ മഹേന്ദ്രസിംഹൻ പറഞ്ഞു. അടിപ്പെരണ്ടയിലെ മണ്ണ് മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ മണ്ണ് കടത്തുന്നതായ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണു വാഹനങ്ങൾ പിടികൂടിയത്. പൊലീസ് സ്‌റ്റേഷൻ വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾ സംബന്ധിച്ചു ജില്ലാ കലക്‌ടർക്ക് റിപ്പോർട്ട് നൽകുമെന്നു പൊലീസ് ഇൻസ്പെക്‌ടർ അറിയിച്ചു.
Read More