Author: ജോജി തോമസ്

മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. ഇന്ന് വൈകിട്ട് അഞ്ചിനെ തലശ്ശേരിയിലാണ് സംഭവം.

മദ്യപിച്ച് കെഎസ്ആർടിസി ഡീലക്സ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ചിന് ബസ് തലശേരി സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഒരു കാറിൽ ഇടിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായത്. അറസ്റ്റ് ചെയ്തത് നടപടികൾ സ്വീകരിച്ചു.

Read More

ചെക് പോസ്റ്റുകളിൽ വീണ്ടും കൊള്ള..😎 ഇന്നലെ വീണ്ടും മിന്നൽ പരിശോധന നടത്തിയതിൽ പിടികൂടിയത് 1.77 ലക്ഷം കൈക്കൂലി പണം.

ശനിയാഴ്‌ച പുലർച്ചെ നടന്ന റെയ്‌ഡിൽ ഒന്നരലക്ഷം രൂപയോളം കൈക്കൂലി പിടികൂടിയ ആർടിഒ ചെക്പോസ്റ്റുകളിൽ വിജിലൻസ് വീണ്ടും നടത്തിയ മിന്നൽപരിശോധനയിൽ ഇന്നലെ 1,77,490 രൂപ പിടികൂടി. വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം തുടങ്ങി 5 ചെക്പോസ്റ്റുകളിലാണ് 48 മണിക്കൂർ ഇടവേളയിൽ വീണ്ടും കൈക്കൂലിപ്പണം പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി തുടങ്ങി ശനിയാഴ്ച്‌ച പുലർച്ചെ വരെ നടത്തിയ റെയ്‌ഡിന്റെ അടിസ്ഥ‌ാനത്തിൽ 13 ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തതിരിക്കെയാണ് ഉദ്യോഗസ്‌ഥർ വീണ്ടും കൈക്കൂലി വാങ്ങിയത്.

Read More

റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ നടത്തുന്നത് ഇരട്ടത്താപ്പ് നയമാണെന്നും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് കാണിയൂർ പാത തലശ്ശേരി മൈസൂർ പാത ശബരി പാത തുടങ്ങിയവ വർഷങ്ങളായി കേന്ദ്രസർക്കാർ അനുമതി നൽകാതെ കേരളത്തിന്റെ റെയിൽവേ വികസനം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയർന്നു വരണം എങ്കിൽ മാത്രമേ അധികൃതർ ഉണരൂ.. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ തരം താഴ്ത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു റെയിവേ പ്രൊട്ടക്ഷൻ ഫോറം നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ ഇ. ചന്ദ്രശേഖരൻ. റെയിൽവേ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് മാനുവൽ കുറിച്ചിത്താനം […]

Read More

പെട്രോൾ ബോംബേറിൽ തൊഴിലാളികൾക്ക് പരിക്ക്.

ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ വീട്നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക്നേരെ അയൽവാസിയായ യുവാവിന്റെ അതിക്രമം. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ വിശ്രമിക്കുന്ന തൊഴിലാളികൾക്ക്നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രിയേഷ്, വിഷ്ണു എന്നിവർക്ക് പരിക്കേറ്റു. അക്രമം നടത്തിയ യുവാവ് ഒളിവിലാണ്.

Read More