Author: ജോജി തോമസ്

പോത്തുണ്ടി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും.

പോത്തുണ്ടി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ നല്ലിടയൻ ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 5ന് വികാരി ഫാദർ ആൻറണി പെരുമാട്ടിൽ തിരുനാളിന് കൊടിയേറും. വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച,നൊവേന, രൂപം എഴുന്നള്ളിച്ചു വെക്കൽ. നാളെ വൈകിട്ട് 4.30ന് ആഘോഷമായ അമ്പ് പ്രദക്ഷിണം, തുടർന്ന് ഫാ. ജിമ്മിച്ചൻ കുളത്തിങ്കൽ (വി.സി) കാർമികത്വം വഹിക്കുന്ന വി. കുർബാന, ഇടവകാഗങ്ങളുടെ കലാപരിപാടികളും ഉണ്ടാവും. ഞായർ വൈകിട്ട് നാലിന് ഫാ. ലീറാസ് പതിയാൻ കാർമികത്വം വഹിക്കുന്ന ആഘോഷമായ […]

Read More

റബ്ബറിന് മഴമറ ഇടാൻ റബ്ബർ ബോർഡ് സബ്സിഡി നൽകും.

റബ്ബർ ഉൽപാദന പ്രോത്സാഹനത്തിനായി റബ്ബർ ബോർഡ് പദ്ധതികൾ ആവിഷ്കരിക്കുന്നു. മഴക്കാലത്ത് ( മഴമറ) റെയിൻ ഗാർഡ് ചെയ്ത് ടാപ്പിംഗ് നടത്തുന്നതിന് ഹെക്ടറിന് 4000 രൂപ നിരക്കിൽ സബ്സിഡി നൽകുമെന്ന് റബ്ബർ ബോർഡ് അധികൃതർ അറിയിച്ചു. റബ്ബർ ബോർഡ് ഉപകമ്പനിയായ ഭാരതപ്പുഴ റബ്ബേഴ്സ് മുഖേനയാണ് റെയിൻ ഗാർഡിങ്ങിന് ആവശ്യമായ പ്ലാസ്റ്റിക്, പശ തുടങ്ങിയവ റബ്ബർ ഉത്പാദക സംഘങ്ങൾ മുഖേന കർഷകർക്ക് നൽകുക. വ്യാപാരി ചൂഷണത്തിൽ നിന്നും കർഷകർക്ക് സഹായമേകുന്നതിനായി റബർ ഉല്പാദക സംഘങ്ങൾ മുഖേന റബ്ബർ ഷീറ്റ് സംഭരിക്കാനുള്ള […]

Read More

കോഴിക്കോട് ബീച്ചിൽ സന്ദർശകരെ ഭീതിയിലാഴ്ത്തി പോത്തുകൾ; കുത്തേറ്റ് 6 വയസ്സുകാരിക്ക് വാരിയെല്ലിന് പരിക്ക്.

പോത്തുകളുടെ ആക്രമണത്തില്‍ കോഴിക്കോട് ബീച്ചിലെത്തിയ ആറ് വയസ്സുകാരിക്ക് പരിക്കേറ്റു. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്‍റെ മകള്‍ ഇസ മെഹക്കിനാണ് (6) പരിക്കേറ്റത്. രാത്രി എട്ടോടെ ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപത്തായാണ് സന്ദര്‍ശകരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. രണ്ട് പോത്തുകള്‍ പെട്ടെന്ന് ആളുകള്‍ക്കിടയിലേക്ക് എത്തുകയും, ഇതില്‍ ഒരു പോത്ത് കടലില്‍ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികള്‍ക്കിടയിലേക്ക് ചെന്ന് ആക്രമിച്ചു. ഇസയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. കുത്തേറ്റ് നിലത്തുവീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. മറ്റ് കുട്ടികളെയും […]

Read More

ബി.എ.ആളൂർ അഭിഭാഷകൻ അന്തരിച്ചു.

ക്രിമിനല്‍ അഭിഭാഷകന്‍ ബി. എ.ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്. ഇലന്തൂര്‍ ഇരട്ട നരബരി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂർ.

Read More