Author: ജോജി തോമസ്
സിനിമ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു.
കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്തും സജീവമായിരുന്നു.
Read Moreകോഴിക്കോട് തളിമഹാശിവ ക്ഷേത്രത്തിൽ വിവാഹത്തിനിടെ വിപ്ലവമുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം വിവാദമാകുന്നു.👇
താലികെട്ട് സമയത്താണ് വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തെ രാഷ്‌ട്രീയവേദിയാക്കി മാറ്റിയത്. മുഹൂർത്ത സമയത്താണ് എസ്എഫ്ഐ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. ഹിന്ദു സംസ്കാരത്തെയും ക്ഷേത്രപരിസരത്തെ ചടങ്ങുകളുടെ പാവനതയും തകർക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം നീക്കമെന്ന് ഹിന്ദുഐക്യവേദി വിമർശിച്ചു. സംഭവം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസി സമൂഹം കടുത്ത അമർഷത്തിലും പ്രതിഷേധത്തിലുമാണ്.
Read More