ആലത്തൂർ ശ്രീനാരായണ കോളേജിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, ഫിസിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 19-ന് 10-ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച ഉണ്ടാകും. www.sncollegealathur.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷാഫോം ലഭിക്കും.
Read MoreAuthor: ജോജി തോമസ്
കൊഴിഞ്ഞാമ്പാറയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്നു.
വടകരപ്പതി മേനോൻപാറ ഷുഗർ ഫാക്ടറിക്കു സമീപം അമ്പാട്ടുകളത്തിൽ മുരുകേശന്റെ വീട്ടിലെ പാചകവാതക സിലിൻഡറാണു പൊട്ടിത്തെറിച്ചത്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഗൃഹോപകരണങ്ങളും വിവിധ രേഖകളും കത്തിനശിച്ചു. മുരുകേശൻ വീടിന് സമീപത്തു തന്നെയുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Read Moreകണ്ണൂർ തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. തളിപ്പറമ്പിലെ കെ. ഇര്‍ഷാദിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും അക്രമികള്‍ തകര്‍ത്തു. മലപ്പട്ടത്തെ സിപിഐഎം – യൂത്ത് കോൺഗ്രസ് സംഘർഷത്തിന് പിന്നാലെ ജില്ലയിൽ പലയിടത്തും ഭീഷണിയും കൊലവിളിയുമുണ്ടായി. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ജില്ലയിലെ പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലുമാണ് ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയർന്നത്.
Read Moreആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചയാൾ മരിച്ചു.
ആലപ്പുഴ തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. കോളറ സ്ഥിരീകരിച്ച രഘു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയായിരുന്നു.ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.
Read More