പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകൾ പ്രവർത്തനരഹിതമായിട്ട് രണ്ടുമാസം കഴിഞ്ഞു. തുടർനടപടി ഇല്ലാത്തതിനാൽ ദുരിതത്തിലായി ഇടപാടുകാർ. ഹെഡ് പോസ്റ്റ് ഓഫീസുകളോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന എ. ടി. എം. കളാണ് മാർച്ച് മാസം ആദ്യ ആഴ്ചയോടെ പ്രവർത്തനരഹിതമായത്. ഉപഭോക്താക്കളോട് ബാങ്ക് എ.ടി.എം കൾ ഉപയോഗിക്കാനും മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് എന്നീ സേവനങ്ങൾ ഉപയോഗിക്കാനും അല്ലെങ്കിൽ പോസ്റ്റ് ഓഫീസുകളിൽ നേരിട്ട് ചെന്ന് ചെക്ക് മുഖേന ഇടപാട് നടത്താനും നിർദ്ദേശിച്ചു കൊണ്ട് മാർച്ച് 12ന് തപാൽ വകുപ്പ് അഖിലേന്ത്യാതലത്തിൽ സർക്കുലർ ഇറക്കുകയും ചെയ്തു. എല്ലാ […]
Read MoreAuthor: ജോജി തോമസ്
നെന്മാറ ഒലിപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം.
നെന്മാറ ഒലിപ്പാറ റോഡിൻ്റെ വികസന പ്രവർത്തിയുടെ ഭാഗമായി ഇന്നുമുതൽ പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സിആർഎഫ് (സെൻട്രൽ റോഡ് ഫണ്ട്) പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് നെന്മാറ ഒലിപ്പാറ റോഡിൽ പാതയുടെ അഭിവൃദ്ധിപ്പെടുത്തൽ നടത്തുന്നത്. കണിമംഗലം മുതൽ തിരുവഴിയാട് നരസിംഹമൂർത്തീ ക്ഷേത്രം വരെയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നെമ്മാറ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ നെന്മാറ നെല്ലിയാമ്പതി റോഡിൽ നിന്നും പേഴുംപറ ജംഗ്ഷനിൽ നിന്നും മരുതഞ്ചേരി വഴി പൂവച്ചോട് ജംഗ്ഷനിൽ എത്തിചേർന്ന് ഒലിപ്പാറയിലേക്കും തിരുവഴിയാടിലേക്കും പ്രവേശിക്കാവുന്നതാണ്. ഈ […]
Read Moreപാലക്കാട് ചിറ്റൂർ താലൂക്കാശുപത്രി പുതിയ കെട്ടിടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.
ചിറ്റൂർ അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ ചിറ്റൂർ താലൂക്കാശുപത്രി പുതിയ കെട്ടിടം നാളെ വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്‌ബി ഫണ്ടിൽനിന്ന് 70.51 കോടി രൂപ വിനിയോഗിച്ചാണ് ഫർണിച്ചറുകളും ഉപകരണങ്ങളുമുൾപ്പെടെ ആറുനിലകളിലായി പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. അത്യാഹിതം, ഇഎൻടി, ഓർത്തോപീഡിക്, ഒഫ്‌താൽമിക്, ജനറൽ സർജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളും 220 കിടക്കകളുമാണ് പുതിയകെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓക്സിജൻ സിലിൻഡറുകൾ ഉപയോഗിക്കുന്നതിനു പകരമായി പൈപ്പ്‌ലൈനിലൂടെ ഓക്സിജനെത്തുന്ന സംവിധാനമാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സിടി സ്കാൻ, അൾട്രാ […]
Read Moreലോട്ടറി വാങ്ങുന്നവരെ നിങ്ങൾ കോളടിച്ചു; സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്.
ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും എതിർപ്പ്മൂലം സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്. 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതുതായി 2000, 200 എന്നീ സമ്മാനങ്ങൾ ഉൾപ്പെടുത്താനുമാണ് ആലോചന.
Read More2.61 കോടിയുടെ വിറ്റു വരവ് നേടി വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി.
വി. എഫ്. പി. സി. കെ.യുടെ കീഴിൽ പ്രവർത്തിക്കുന്ന വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി 2.61 കോടി രൂപയുടെ വിറ്റു വരവ് കഴിഞ്ഞ സാമ്പത്തിക വർഷം നേടി.709 ടൺ പച്ചക്കറി സംഭരിച്ച് വില്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി ജില്ലയിൽ വിറ്റു വരവിൽ രണ്ടാം സ്ഥാനത്ത് എത്തി. വിത്തനശ്ശേരിയിൽ നടന്ന വാർഷിക പൊതുയോഗ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതിയിൽ ചേർന്ന വാർഷിക പൊതുയോഗം വി. എഫ്. പി. സി. കെ. ജില്ലാ […]
Read More