വാട്ട്സാപ്പിലെ ഒരു നോട്ടിഫിക്കേഷൻ സെറ്റിംഗ് മെസേജാണ് ഇത്. ഇതിന്റെ അർത്ഥം ഇനി മുതൽ ഈ ഗ്രൂപ്പിന്റെ നോട്ടിഫിക്കേഷനുകൾ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലഭിക്കൂ എന്നാണ്. ഗ്രൂപ്പ് ചാറ്റുകളിൽ നിന്നുള്ള അനാവശ്യ നോട്ടിഫിക്കേഷനുകൾ കുറക്കാനായി വാട്സ്ആപ്പ് കൊണ്ടു വന്ന ഒരു സെറ്റിംഗ്സ് ആണിത്.വലിയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രധാന അപ്ഡേറ്റുകൾ മാത്രമായി നമുക്ക് നോട്ടിഫിക്കേഷൻ ആയി വരും . മറ്റ് സാധാരണ സന്ദേശങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കില്ല.
ഗ്രൂപ്പുകളിൽ ഒരുപാട് സന്ദേശങ്ങൾ വരുമ്പോൾ ഓരോ സന്ദേശത്തിനും നോട്ടിഫിക്കേഷൻ വന്നാൽ അത് ശല്യമാകും. അതിനാൽ ആ ഗ്രൂപ്പിലെ പ്രധാനപ്പെട്ട സന്ദേശങ്ങൾ മാത്രം ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് ഈ സെറ്റിംഗ്.
“OK” ബട്ടൺ അമർത്തിയാൽ ഈ സെറ്റിംഗ് അംഗീകരിക്കപ്പെടും .
*അതായത്*
@mention ചെയ്യുമ്പോൾ (നമ്മുടെ പേര് ടാഗ് ചെയ്ത് വരുന്നവ ),
നമ്മുടെ സന്ദേശങ്ങൾക്ക് മറുപടി (replies) ലഭിക്കുമ്പോൾ,
നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർ സന്ദേശം അയക്കുമ്പോൾ
ഈ പറഞ്ഞ രീതിയിൽ മാത്രമേ നോട്ടിഫിക്കേഷനുകൾ വരൂ.
“Receive all” ബട്ടൺ അമർത്തിയാൽ, ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കും.
“Change in group settings” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ സെറ്റിംഗ് ഇഷ്ടാനുസരണം മാറ്റാം.
ഉദാഹരണത്തിന്, നോട്ടിഫിക്കേഷനുകൾ പൂർണമായി ഓഫ് ചെയ്യുകയോ, എല്ലാം ലഭിക്കുന്ന രീതിയിൽ സജ്ജീകരിക്കുകയോ ചെയ്യാം.