Breaking News:
സംസ്ഥാനത്ത് 79.63% പോളിങ്; തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
കണ്ണൂർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.
ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കും.