കന്യാസ്ത്രീകളുടെ അറസ്റ്റ്; തൃശ്ശൂർ ബിഷപ്പ് ഹൗസിൽ എത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.. എത്തിയത് പ്രധാനമന്ത്രി അറിയിച്ച കാര്യങ്ങൾ വിവരിക്കാനെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഛത്തീസ്ഗഢ് സർക്കാർ ജാമ്യം എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
കെ പി ലോറന്‍സ് അനുസ്മരണം; കോണ്‍ഗ്രസ് നേതാവ് കെ പി ലോറന്‍സിന്റെ അനുസ്മരണ പരിപാടി മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് നേതാവ് കെ.പി.ലോറന്‍സിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും, ലോറന്‍സ് ഫൗണ്ടേഷന്‍ ഉദ്ഘാടനവും മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ നിര്‍വ്വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ അധ്യക്ഷനായി. മുന്‍ എംപി സി. ഹരിദാസ്,മുൻമന്ത്രി വി.സി. കബീര്‍, സിപിഐ സംസ്ഥാന നിർവാഹ സമിതി അംഗം വി. ചാമുണ്ണി, കെ.എ. ചന്ദ്രന്‍, സി.ടി.കൃഷ്ണന്‍, കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ .ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, മേലാർകോട് ഫൊറോന വികാരി ഫാ. തോമസ് വടക്കഞ്ചേരി, സുവിതം മേലാർകോട് റ യൂണിറ്റ് പ്രസിഡൻറ് വി.കെ.ഭാമ, എം.എന്‍. ബാലസുബ്രഹ്‌മണ്യന്‍, […]
Read Moreനെല്ലിയാമ്പതിയിൽ കാട്ടാന വഴി തടഞ്ഞു! ഗതാഗതം തടസ്സപ്പെട്ടു!!
നെന്മാറ- നെല്ലിയാമ്പതി റോഡിൽ കാട്ടാന റോഡിൽ കേറി നിലയുറപ്പിച്ചതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പതിനാലാം മൈലിനു സമീപമാണ് ഒറ്റയാൻ അരമണിക്കൂർ നേരം റോഡിൽ തടസം ഉണ്ടാക്കിയത്. കുറച്ചു കഴിഞ്ഞു ആന റോഡിന്റെ സൈഡിലേക്കു മാറിയ ശേഷമാണ് വാഹനങ്ങൾ കടന്നു പോയത്. ആനയെ കണ്ടു നിർത്തിയിട്ട ബസ്സിനരികിലൂടെ ആന പോയപ്പോൾ ബസ്സിലെ യാത്രക്കാർ പേടിച്ചെങ്കിലും ആന അക്രമിക്കാതെ പോകുകയായിരുന്നു.
Read More