ഓഗസ്റ്റ് 25 ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത… കേരളത്തിൽ വീണ്ടും മഴ ശക്തമാകും…
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴക്ക് ശേഷം മാനം തെളിഞ്ഞെങ്കിലും ആശ്വാസം അധികം നീളില്ലെന്ന് സൂചന. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
Read Moreപാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി.
മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
Read Moreഡ്രൈവിങ് ടെസ്റ്റിൽ കർശനമാക്കിയ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഹൈക്കോടതി ഭാഗികമായി റദ്ദാക്കി ! മോട്ടോര്‍ വാഹന വകുപ്പിൻ്റെ പുതിയ സര്‍ക്കുലര്‍ 👇
ഓട്ടോമാറ്റിക് ഗിയറുള്ള കാർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. മോട്ടോർസൈക്കിൾ വിത്ത് ഗിയർ ലൈസൻസ് എടുക്കാൻ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ,15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, വാഹനങ്ങളിൽ ഡാഷ്‌ബോര്‍ഡ് കാമറ സ്ഥാപിക്കണം തുടങ്ങിയ തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ നിന്ന് ഒഴിവാക്കി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഈ ഭേദഗതി. നേരത്തെ, ഡ്രൈവിങ് ടെസ്റ്റ് […]
Read Moreരാഹുൽ മാങ്കൂട്ടം എംഎൽഎയെ വിലക്കി പാലക്കാട് നഗരസഭ …! നവീകരിച്ച പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടനം നാളെ. പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ. വൈകീട്ട് നാലുമണിക്കാണ് പരിപാടി. രാഹുലിനെതിരെ നടി പരാതിയുന്നയിച്ച സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് എരിമയൂർ സ്വദേശി നിതിൻ (26) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ എറണാകുളം കളമശ്ശേരിയിൽ വെച്ചാണ് അപകടം. കളമശ്ശേരിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് പോയ നിതിൻ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോവുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. അമ്മ: മിനി. അച്ഛൻ: വിനോദ്. സഹോദരൻ: മിഥുൻ.
പരാതി ഇല്ലാത്ത ഗര്‍ഭഛിദ്രം, തനിക്കെതിരെ പരാതി വരട്ടെ അപ്പോള്‍ നോക്കാം; രാഹുൽ മാങ്കൂട്ടത്തിൽ.👇
യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. യുവനടി സുഹൃത്താണ്. അവർ എന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിചാരിക്കുന്നില്ല. എൻ്റെ പേര് നടി പറഞ്ഞിട്ടില്ല. നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നുവെന്നും അടൂരിലെ വീട്ടിൽ മാധ്യമ പ്രവര്‍ത്തകരോട് രാഹുൽ മാങ്കൂട്ടത്തിൽപറഞ്ഞു. ഗർഭഛിദ്രം നടത്താൻ താൻ ഇടപെട്ടുവെന്ന് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി വന്നാൽ നിയമപരമായി നേരിടും. ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുന്ന കാലമാണ്. ആർക്കും പരാതി ഉന്നയിക്കാം. പരാതി ഉന്നയിക്കുന്നവർ അത് തെളിയിക്കണം.
Read More