By ജോജി തോമസ്
കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശി അനീഷ് (38) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി മൊട്ടാമ്പ്രത്താണ് സംഭവം. കെട്ടിട നിർമ്മാണത്തിനിടെ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു അനീഷ്. വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുമിത്രാദികൾ കണ്ണൂരിലേക്ക് പുറപ്പെട്ടതായാണ് വിവരം.
By ജോജി തോമസ്
തിരുവനന്തപുരം വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ വിജയകുമാരിയമ്മയെയാണ് മകൻ അജയകുമാർ കഴുത്ത് അറുത്ത് കൊന്നത്. കറികത്തി ഉപയോഗിച്ച് കഴുത്തിലേയും കൈകളിലെയും കാലുകളിലെയും ഞരമ്പുകൾ മുറിച്ചു. ആദ്യ കുപ്പി മദ്യം കുടിച്ച് തീർത്ത ശേഷം രണ്ടാമത്തെ കുപ്പി എടുത്തപ്പോൾ അമ്മ തടഞ്ഞതാണ് പ്രകോപന കാരണം. ആപ്പിൾ കഴിച്ചുകൊണ്ടിരിക്കുന്ന പ്രതി ഉടനെ ആക്രമിക്കുകയായിരുന്നു. പ്രതി സ്ഥിരംമദ്യപാനിയായിരുന്നെന്ന് നാട്ടുകാർ.
By ജോജി തോമസ്
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്.
പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു. ആയിരം രൂപയാണ് കൂട്ടിയത്. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം ആയിരം രൂപയാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Read More