ജോജി തോമസ് കുറ്റിക്കാടന്‍ ജലമെട്രോയ്‌ക്ക് കൊച്ചി കപ്പൽശാല നിർമിച്ചുനൽകാൻ ശേഷിക്കുന്ന 14 ഹൈബ്രിഡ് ബോട്ടുകളിൽ ഒമ്പതെണ്ണം ഡിസംബറോടെ കൈമാറിയേക്കും. ഒന്നാംഘട്ടത്തിലുൾപ്പെട്ട 23 ബോട്ടുകളും ഈ വർഷം ഒക്‌ടോബറിനുള്ളിൽ നിർമിച്ചുകൈമാറണമെന്നായിരുന്നു കപ്പൽശാലയുണ്ടാക്കിയ കരാർ. ഇതുവരെ ഒമ്പതെണ്ണം മാത്രമാണ് കൈമാറിയത്. മുഴുവൻ ബോട്ടുകളും അടുത്തവർഷം ആദ്യം കൈമാറാനായേക്കും. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധികൾമൂലം ബോട്ട് നിർമാണം തടസ്സപ്പെട്ടതാണ് നിർമാണം വൈകാനിടയാക്കിയതെന്നാണ് കപ്പൽശാലയുടെ വിശദീകരണം. ജലമെട്രോ ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങളുടെ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ് പ്രധാന തടസ്സമായത്. നിർമാണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ […]
Read More
