Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്August 17, 2023August 17, 2023
ക്രൈം ദേശീയം

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു.

മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം ക്രൈം

ട്രെയിനുകള്‍ക്ക് നേരെയുണ്ടാവുന്ന കല്ലേറുകള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാവുന്നു

ഈയാഴ്ച നാല് ദിവസങ്ങളിലായി ഏഴ് ട്രെയിനുകള്‍ക്ക് നേരെയാണ് സംസ്ഥാനത്ത് കല്ലേറുണ്ടായത്. സംഭവങ്ങളില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും കോഴിക്കോട്ടും കാസര്‍കോടും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ആസൂത്രിത സ്വഭാവമില്ലെന്നാണ് റെയില്‍വെ സംരക്ഷണ സേനയുടെ വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ ബുധനാഴ്ച വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്. വൈകുന്നേരം 3.45ഓടെ ട്രെയിന്‍ തലശ്ശേരിക്കും മാഹിയ്ക്കും ഇടിയിലൂടെ സഞ്ചരിക്കവെയായിരുന്നു ഏറ്. സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം

കോതമംഗലത്ത് കര്‍ഷകന്റെ വാഴ വെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി

കോതമംഗലത്ത് കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്. കര്‍ഷകന് നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു വാഴകള്‍. ഓഗസ്റ്റ് നാലിനാണ് തോമസിന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. 220 കെ വി […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം ക്രൈം

വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം. ഏഴ് പവനും 67,000 രൂപയും കവര്‍ന്നു.

ഇന്ന് രാവിലെയാണ് സംഭവം. ചുവട്ടു പാടം ആട്ടോക്കാരന്‍ ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ വലിയ കല്ലുകൊണ്ട് തകര്‍ത്ത് പലക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.അലമാരക്ക് അകത്ത് സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അടുക്കളയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ച് അലമാര കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്. മുന്‍പ് നടന്ന മോഷണങ്ങളില്‍ പ്രതികളെയും ഇതുവരെയായും പിടികൂടാനായിട്ടില്ല.

Read More
By എം എം റഹിമാൻAugust 17, 2023August 17, 2023
കേരളം

പുലിപ്പേടിയില്‍ ഓടംതോട് നിവാസികൾ.

ബെന്നി വർഗീസ് വടക്കഞ്ചേരി :മംഗലംഡാം പുലിപ്പേടി വിട്ടൊഴിയാതെ ഓടംതോട് മലയോര മേഖല. ഓടംതോട്ടില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് പുലിയുടെ ജഡം തോട്ടത്തില്‍ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് മലയോര ഗ്രാമത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും പുലിയിറങ്ങുന്നത് സംബന്ധിച്ച്‌ നാട്ടുകാര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാൻ അധികൃതര്‍ തയാറാവുന്നില്ലെന്ന പരാതിയും കര്‍ഷകരും നാട്ടുകാരും ഉന്നയിക്കുന്നു.വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളായി മലയോര കുടിയേറ്റ ഗ്രാമങ്ങള്‍ […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
അറിയിപ്പുകൾ കേരളം

ഓണത്തിനും റബര്‍ കര്‍ഷകര്‍ക്ക് താങ്ങു വില ലഭിക്കില്ല; ആശങ്കയില്‍ കര്‍ഷകര്‍

നെമ്മാറ: റബറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ കര്‍ഷകനെ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. റബര്‍ ബോര്‍ഡ് മുഖേനയാണ് താങ്ങുവില കര്‍ഷകന് നല്കിയിരുന്നത്. റബര്‍ ബോര്‍ഡ് അതാതു മാസം നിശ്ചയിക്കുന്ന വിപണി വിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 170 രൂപ എന്ന താങ്ങുവിലയും തമ്മിലുള്ള വ്യത്യാസ തുക ഇൻസെന്‍റീവായി റബര്‍ കര്‍ഷകര്‍ക്ക് നല്കിയിരുന്നതായിരുന്നു രീതി. ഇപ്പോഴത്തെ വിപണി വിലയായ 142 രൂപ പ്രകാരം കര്‍ഷകര്‍ക്ക് 28 രൂപ നിരക്കില്‍ താങ്ങുവില ലഭിക്കേണ്ടതാണ്. കര്‍ഷകര്‍ പ്രാദേശിക വിപണിയില്‍ വില്പ്പന നടത്തിയ […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം ക്രൈം

എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

തൃശൂര്‍ കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും ചേര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.അഞ്ചു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍, കൊല്ലം പട്ടിത്താനം സ്വദേശിനി സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷഫീഖ്, അനസ്, എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം ക്രൈം

16.210 ഗ്രാം MDMA യുമായി 4 യുവാക്കൾ ഒറ്റപ്പാലത്ത് പിടിയിൽ

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPS ൻ്റെ നിർദ്ദേശാനുസരണം ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഒറ്റപ്പാലം പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അമ്പലപ്പാറ മുതലപ്പാറക്കാവ് വെച്ച് 16. 210 ഗ്രാം MD MA യുമായി 1. സ്വേതേഷ് @ വിജേഷ് വയസ്സ് 22 , S/O വിജയൻ, മുളക്കൽ വീട്, പാലാട്ട് റോഡ് , ഒറ്റപ്പാലം, പാലക്കാട് ജില്ല 2. രഞ്ജു […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
അറിയിപ്പുകൾ കേരളം

നാഗർകോവിലിൽ ഫുട്ബോൾ ടർഫ് നിർമാണത്തിനിടെ യുവാവ് മരിച്ചു

ആലത്തൂർ:തമിഴ്നാട് നാഗർകോവിലിൽ ഫുട്ബോൾ ടർഫ് നിർമാണത്തിനിടെ ലാഡറിൽ നിന്ന് വീണ് കുനിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കുനിശ്ശേരി ആനയ്ക്കാംപറമ്പ് ഏഷ്യാനെറ്റ് വാസുദേവൻ്റെ മകൻ അരുൺ (22) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി 30 അടിയോളം ഉയരത്തിലുള്ള ലാഡറിൽ നിന്ന് ഇറങ്ങുന്നതിനിടെ കാറ്റ് വീശി താഴേക്ക് പതിക്കുകയായിരുന്നു. തോണിപ്പാടം സ്വദേശി ദീപകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സാരമായുള്ള പരിക്കില്ല. അരുണിൻ്റെ സംസ്കാരം ഇന്ന് രാവിലെ എട്ടിന് എരിമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം ക്രൈം ദേശീയം

കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു

കൊച്ചി: കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പ്രതി വ്യക്തമാക്കിയത്. അതേസമയം രണ്ടാം പ്രതി നബീലിനായി അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്. നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous