Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്October 6, 2023October 6, 2023
കേരളം

ചില്ലിക്കൊമ്പൻ ചക്ക തേടി പാടികള്‍ക്കു സമീപം.

നെല്ലിയാമ്പതി : പുലയംപാറയില്‍ ചില്ലിക്കൊമ്പൻ പ്ലാവുകളിലെ ശേഷിക്കുന്ന ചക്കക്കായി കറങ്ങുന്നു. വ്യാഴാഴ്ച രാവിലെ ചന്ദ്രമല എസ്റ്റേറ്റ് പരിസരത്തെ തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ക്ക് സമീപമുള്ള പ്ലാവിലാണ് ചില്ലിക്കൊമ്ബന്‍റെ പരാക്രമം. പ്ലാവില്‍ ശേഷിച്ച ചക്കകള്‍ക്കായി മരത്തില്‍ കാല്‍ വച്ച്‌ പറിക്കാൻ ശ്രമിക്കുകയും കിട്ടാതെ വന്നതിനാല്‍ ഉയരക്കൂടുതലുള്ള മരം ഏറെ നേരം കുലുക്കി ചക്ക വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു. പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു മണിക്കൂറോളം പ്ലാവിന് ചുറ്റും സമയം ചെലവഴിച്ച്‌ തൊട്ടടുത്ത കുന്നിൻ ചരിവിലേയ്ക്ക് പോയതായി പ്രദേശവാസിയും ജീപ്പ് ഡ്രൈവറുമായ ദിലീപ് […]

Read More
By ബെന്നി വർഗീസ്October 6, 2023October 6, 2023
കേരളം

കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ബാങ്ക് വാഹനം നല്‍കി

കിഴക്കഞ്ചേരി: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം നല്‍കി. ആലത്തൂര്‍ എംഎല്‍എ കെ. ഡി. പ്രസേനന്‍ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇസാഫ് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി ഏലിയാസ്, സാം ബി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് […]

Read More
By ബെന്നി വർഗീസ്October 6, 2023October 6, 2023
കേരളം

ജീവനിക്കാർക്ക് യാത്രയയപ്പ് നൽകി.

നെല്ലിയാമ്പതി : നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും മിഡ്‌ ലെവൽ സർവീസ് പ്രൊവിഡറായി മൂന്ന് വർഷക്കാലം സേവനം അനുഷ്ഠിച്ചതിന് ശേഷം നെമ്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറി പോവുന്ന ശ്രീമതി. രോഹിണി, താത്കാലിക നിയമനം വഴി ഒരു വർഷക്കാലം ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സായി സേവനം അനുഷ്ഠിച്ച കുമാരി. സുദിന സുരേന്ദ്രൻ എന്നി ജീവനക്കാർക്ക് ഉഷ്മളമായ യാത്രയയപ്പ് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്നലെ നൽകി. യാത്രയയപ്പ് സമ്മേളനം മെഡിക്കൽ ഓഫീസർ ഡോ. […]

Read More
By ബെന്നി വർഗീസ്October 6, 2023October 6, 2023
കേരളം

വാർത്താ പ്രഭാതം

     ???സിക്കിം മിന്നൽ പ്രളയം: 14 മരണം, റെഡ് അലർട്ട്?️സിക്കിമിൽ മേഘ വിസ്ഫോടനത്തിനു പുറകേയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയതായി ഔദ്യോഗിക റിപ്പോർട്ട്. 102 പേരെ കാണാതായതായും 26 പേർക്ക് പരിക്കേറ്റതായും സിക്കിം സർക്കാർ അറിയിച്ചു. കാണാതായവരിൽ 22 പേർ സൈനികരാണ്. അതേസമയം, 40 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരം. ശക്തമായ മഴയും ഹിമപാളികള്‍ ഉരുകി ഒഴുകിയതുമാണ് ദുരന്ത കാരണമെന്ന് ദേശീയ ദുരന്ത […]

Read More
By ബെന്നി വർഗീസ്October 5, 2023October 5, 2023
കേരളം

പൊതുപ്രവർത്തകനും പത്രപ്രവർത്തകനുമായ സുദേവൻ നെന്മാറ അന്തരിച്ചു

സാമൂഹിക നീതിക്കുവേണ്ടിയും അഴിമതിക്കെതിരെയും പോരാടിയ പൊതുപ്രവർത്തകനും പത്രപ്രവർത്തകനുമായ സുദേവൻ നെന്മാറ(49) അന്തരിച്ചു. അസുഖ ബാധിതനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച കാലത്ത് മരിച്ചത്.നെന്മാറയിലെ സാമൂഹിക രാഷ്ട്രീയ സേവന മണ്ഡലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.25 വർഷത്തിലധികമായി വിവിധ പത്രങ്ങളിലെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ച ഇദ്ദേഹം ഒട്ടനവധി അഴിമതി കഥകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ സംസ്ഥാന ഭാരവാഹി കൂടിയായിരുന്നു. ഭാര്യ: ജിജി. മക്കൾ: സച്ചിൻ, സജ്ന. നിര്യാണത്തിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡണ്ട് […]

Read More
By ബെന്നി വർഗീസ്October 5, 2023October 5, 2023
കേരളം

വാർത്താ പ്രഭാതം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളെ 2 ജയിലുകളിലാക്കാൻ കോടതി നിർദേശം?️കരുവന്നൂർ കേസിൽ പ്രതികളെ 2 ജിയിലുകളിലാക്കാൻ കോടതി നിർദേശം. പിഎംഎൽഎ പ്രത്യേക കോടതിയുടേതാണ് നിർദേശം. കേസിലെ ഒന്നും രണ്ടും പ്രതികളായ പി. സതീഷ്കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും. മൂന്നും നാലും പ്രതികളായ പി.ആർ. അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ എറണാകുളം സബ് ജയിലിലേക്കും മാറ്റും.കോടതിയുടേയോ ഇഡിയുടേയോ അറിവില്ലാതെ പ്രതികളെ ഒരേ ജയിലിൽ പാർപ്പിച്ചത് ജയിൽ അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. […]

Read More
By ബെന്നി വർഗീസ്October 4, 2023October 4, 2023
കേരളം

ഒമ്പതു ജീവൻ പൊലിഞ്ഞ വടക്കഞ്ചേരി ബസ്സപകടത്തിന് നാളെ ഒരുവർഷം; സുരക്ഷയൊരുക്കൽ കണ്ണിൽ പൊടിയിടലായി.*

വടക്കഞ്ചേരി : സ്‌കൂൾ വിദ്യാർഥികളുൾപ്പെടെ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം ബസ്സപകടമുണ്ടായിട്ട് വ്യാഴാഴ്ച ഒരുവർഷം. ദേശീപാത 544 വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാതയിൽ അഞ്ചുമൂർത്തിമംഗലത്ത് 2022 ഒക്‌ടോബർ അഞ്ചിന് രാത്രി 11.34-നായിരുന്നു അപകടം. പാലക്കാട് ദിശയിലേക്കുള്ള ട്രാക്കിൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ്‌ സ്റ്റോപ്പിനുസമീപം യാത്രക്കാരനെ ഇറക്കാൻ നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിനുപിന്നിൽ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു.ടൂറിസ്റ്റ് ബസിലെ ആറുപേരും കെ.എസ്.ആർ.ടി.സി. ബസിലെ മൂന്നുപേരുമാണ് മരിച്ചത്. 54 പേർക്ക് പരിക്കേറ്റു. അപകടത്തിനുശേഷം, ടൂറിസ്റ്റ് ബസുകളുടെ പാച്ചിലിന് കടിഞ്ഞാണിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചെങ്കിലും […]

Read More
By ബെന്നി വർഗീസ്October 4, 2023October 4, 2023
കേരളം

കുതിരാന്‍ മേൽപാലം വീണ്ടും കുത്തി പൊളിച്ചു.

വടക്കഞ്ചേരി: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിനു മുൻപിലെ മേൽപാലത്തിന്റെ 3 ഭാഗങ്ങൾ വീണ്ടും പൊളിച്ചു. പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുകയും ടാറിങ് ചെയ്ത ഭാഗം താഴുകയും ചെയ്തതോടെയാണു തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാലത്തിനു മുകളിലെ ടാറിങ് പൊളിച്ചുനീക്കി കൂടുതൽ കമ്പിയിട്ടു പുനർനിർമാണം നടത്തുന്നത്. പാലത്തിൽ നിർമാണത്തിലെ പാളിച്ച മൂലം 25 തവണ ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും റോഡിന്റെ […]

Read More
By ബെന്നി വർഗീസ്October 4, 2023October 4, 2023
കേരളം

വാർത്താ പ്രഭാതം

വാർത്താ കേരളം ഇഡിക്ക് പ്രതികാര മനോഭാവം പാടില്ല: സുപ്രീം കോടതി?️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സത്യസന്ധമായും നീതിയുക്തമായും പ്രവർത്തിക്കണമെന്നും, പ്രതികാര മനോഭാവം പാടില്ലെന്നും സുപ്രീംകോടതി. എം3എം എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ഡയറക്റ്റർമാരെ അറസ്റ്റ് ചെയ്ത വിഷയത്തിലാണ് പരാമർശം. പങ്കജ്ബൻസാൽ, ബസന്ത് ബൻസാൽ എന്നിവരെ ജൂൺ 14ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻവിളിച്ചുവരുത്തിയ ശേഷം മറ്റൊരു കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ ബൻസാൽ സഹോദരൻമാർ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടർന്ന് നൽകിയ അപ്പീലിലാണ് […]

Read More
By ബെന്നി വർഗീസ്October 3, 2023October 3, 2023
കേരളം

നെല്ലിയാമ്പതി യാത്ര : യാത്രയ്ക്കു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയിൽ*

പോത്തുണ്ടി : വൈകീട്ടു മൂന്നുമണിക്കുശേഷം നെല്ലിയാമ്പതിയിലേക്കു പ്രവേശനമില്ലെന്നു മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചു നിയന്ത്രണം കർശനമായി തുടരുമ്പോഴും യാത്രയ്ക്കു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയിൽ മറുപടി. നെല്ലിയാമ്പതി വികസനസമിതി കൺവീനർ എ. അബ്ദുൾ റഷീദ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് നെന്മാറ വനം ഡിവിഷൻ ഓഫീസർ, യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നു മറുപടി നൽകിയിട്ടുള്ളത്. വനംവകുപ്പിന്റെ പോത്തുണ്ടി ചെക്‌പോസ്റ്റിലൂടെ കാലത്ത് ഏഴുമണിമുതൽ വൈകീട്ടു മൂന്നുമണിവരെ മാത്രമാണു നെല്ലിയാമ്പതിയിലേക്കു സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.ഏകദിനസന്ദർശനത്തിന് എത്തുന്നവരാണെങ്കിൽ വൈകീട്ട് അഞ്ചുമണിക്കു മുൻപായി പോത്തുണ്ടി ചെക്‌പോസ്റ്റിൽ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous