മാന്നാർ: നവംബർ ഒന്നിനും രണ്ടിനുമാണ് പ്രധാന പെരുന്നാൾ.ഒക്ടോബർ 26 ന് ഉച്ചയ്ക്കു രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് കർമ്മം നിർവഹിക്കും. മൂന്നിന് ചേരുന്ന തീർത്ഥാടന വാരാഘോഷ സമ്മേളനം പരി. കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും. പ്ലാനിംഗ് ബോർഡ് അഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യ സന്ദേശം നൽകും.വൈകിട്ട് അഞ്ചിന് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന 144 […]
Read Moreസ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം.*
കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെട്ടാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഷൈജുവും ഭാര്യ ജീമയും. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിക്കുകയായിരുന്നു. […]
Read Moreതൃശ്ശൂര്‍ കൈനൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍.*
തൃശ്ശൂര്‍ പുത്തൂര്‍ കൈനൂരില്‍ നാലുപേര്‍ മുങ്ങി മരിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.അര്‍ജുന്‍, അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികളും ഒരാള്‍ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥിയുമാണ്
Read Moreവാർത്താ പ്രഭാതം
16.10.2023 വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ തീരം തൊട്ടു?️പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ തീരം തൊട്ടു. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ […]
Read Moreവാർത്താ ചുരക്കത്തിൽ
വിഴിഞ്ഞത്ത് തുറമുഖത്ത് ആദ്യ കപ്പൽ ◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേറ്റു. വൈകിട്ട് നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രി വി മുരളീധരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ◾തലസ്ഥാനത്ത് ശക്തമായ മഴ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ […]
Read Moreതമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം.*
തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം.* തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം
Read Moreചാലക്കുടി: കനത്ത മഴയില്‍ അന്തര്‍ സംസ്ഥാന പാതയായ ആനമല റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു
. ഷോളയാര്‍ പവര്‍ഹൗസിന് സമീപം അമ്പലപ്പാറ ഭാഗത്താണ് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. മഴയില്‍ റോഡിന്റെ വശത്തുള്ള കരിങ്കല്‍കെട്ട് ഇടിയുകയും തുടര്‍ന്ന് റോഡ് ഇടിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. വനമേഖലയില്‍ മഴ തുടരുന്നതിനാല്‍ റോഡിന്റെ പലഭാഗങ്ങളും ഇടിയാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവച്ചു. ചെറുവാഹനങ്ങളുടെ ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയാണ് റോഡ് ഇടിഞ്ഞുപോയത്. റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സമായതോടെ തോട്ടം തൊഴിലാളികളും ആദിവാസികളും ദുരിതത്തിലായിരിക്കുകയാണ്. ചികിത്സക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്താന്‍ പോലും […]
Read Moreകനത്ത മഴയിൽ കൊച്ചി മുങ്ങി ; കലൂര്‍, ഇടപ്പള്ളി ഭാഗങ്ങളില്‍ വലിയ തോതിൽ വെള്ളക്കെട്ട്*
⭕️മലപ്പുറം അടക്കം 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു എറണാകുളം : കനത്ത മഴയിൽ മുങ്ങി കൊച്ചി. പേമാരിയിൽ കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളില്‍ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ പെയ്ത മഴ രാത്രിയോടെ ശക്തമാവുകയായിരുന്നു. എറണാകുളത്ത് ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്അതേസമയം ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തെക്കൻ തമിഴ്നാടിനു […]
Read Moreമാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. നാലു വയസ്സുകാരന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. പിന്നീടാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതക്ക് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസെത്തി നടപടികൾ പുരോഗമിക്കുകയാണ്.
Read Moreമഹാരാഷ്ട്രയിൽ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു; 23 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിൽ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്.സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More