നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയായിട്ടും നെല്ല് സംഭരണ നടപടി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും പാടശേഖര സമിതികൾക്ക് മില്ലുകൾ അനുവദിച്ച് സപ്ലൈകോ ഉത്തരവിറക്കാത്തതാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. മഴയൊഴിഞ്ഞ ഇടവേളകളിൽ തൊഴിലാളി ക്ഷാമത്തിനിടയിലും തിരക്കിട്ട് ഉണക്കിയെടുത്ത നെല്ല് ചാക്കുകളിലാക്കി വീടിനകത്തും കളപ്പുരകളിലും സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും സപ്ലൈകോയുടെ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. മഴമുലം കൊയ്ത്ത് കഴിഞ്ഞ നെല്ല് നനയാതെ സൂക്ഷിക്കാനും കർഷകർക്ക് കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കളപ്പുരകൾ ഇല്ലാത്തതും വീടുകളിൽ […]
Read Moreസപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില കൂടുമോ അതോ..
തുവര പരിപ്പ്, ചെറുപയർ, വൻപയർ, ഉഴുന്ന്, കടല, മുളക്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാരഎന്നീ 13 ഇനങ്ങൾക്ക് വില കൂടും.. സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിൽ അനുമതി. സപ്ലൈകോയുടെ ആവശ്യം എൽഡിഎഫ് മനസ്സിലാക്കി സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇതുവരെ തീരുമാനിച്ചില്ലെന്ന് ഭക്ഷമന്ത്രി ജി. ആർ. അനിൽ വെളിപ്പെടുത്തി!!
Read Moreകേരളീയം ധൂർത്തെന്ന് പറയുന്നവർ സാമ്പത്തിക ശാസ്ത്രം അറിയാത്തവർ
കേരളീയം ധൂർത്തെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റ്ധരിപ്പിക്കുന്നവർ കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒട്ടും ധാരണയില്ലാത്തവരാണെന്ന് ; ഇ. പി. ജയരാജൻ
Read Moreസർക്കാരിനെതിരെ വിമർശനം; ഗവർണർ
സംസ്ഥാനത്തെ ആഘോഷങ്ങൾക്കും സ്വിമ്മിങ് പൂൾ പണിയാനും കോടികളുണ്ട്. എന്നാൽ പെൻഷൻ നൽകാൻ കാശില്ല; സർക്കാരിനെതിരെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനുമുമ്പും ഗവർണർ സർക്കാരിനെതിരെ വിമർശനം നടത്തിയിട്ടുണ്ട്.
Read Moreഖജനാവ് കാലിയാണ് മക്കളെ
സർക്കാർ ഖജനാവിൽ പണമില്ലാത്തതിനെ തുടർന്ന് കോവിഡ് കാലത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരാൻ ധനവകുപ്പിൻ്റെ ഉത്തരവ്..
Read Moreനെല്ലിയാമ്പതിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ
നെല്ലിയാമ്പതിയിൽ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി ബ്രുക്ക് ലാൻഡ് എസ്റ്റേറ്റിലെ കാപ്പിയും കമുകും വളർന്നുനിൽക്കുന്ന ചെറിയ ചെക്ക് ഡാമിന് സമീപമായാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്തെ കമുകു മരങ്ങൾക്കു മുകളിലൂടെ വഴുതി വീണ നിലയിലാണ് ജഡം. ചരിവുള്ള പ്രദേശത്ത് മുഖം വെള്ളത്തിൽ മുട്ടി കിടക്കുന്ന നിലയിലാണ് ആന കിടക്കുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിൽ നിന്നും 15 കിലോമീറ്റർ അകലെ വനമേഖലയോട് ചേർന്ന എസ്റ്റേറ്റാണ് ജഡം കണ്ട ബ്രുക് ലാൻഡ് എസ്സ്റ്റേറ്റ്. 40 വയസ്സോളം പ്രായമുള്ളതും മേഖലയിൽ […]
Read Moreവാർത്താകേരളം
10.11.2023 ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: വിധി ശിശുദിനത്തിൽ?️ആലുവയിൽ 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി പ്രഖ്യാപനം.ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവർത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം?️ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു മാനദണ്ഡങ്ങള്‍. രാത്രി 8 മുതൽ 10 […]
Read Moreകലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു.
??????? ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി […]
Read Moreകിഫ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇടുക്കി ജില്ലയിലെ ബൈസൺ വാലിയിൽ കിഫ ചെയർമാൻ അലക്സ് ഒഴികെയിലിനു നേരെയും വാഹനങ്ങൾക്ക് നേരെയും നടന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം നടത്തിയത്. കിഫയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് നടക്കുന്ന പട്ടയ അവകാശ മാർച്ചിന്റെ മുന്നോടിയായി നടത്തിയ സത്യസന്ദേശ യാത്രയ്ക്കു നേരെ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ബാനറുകൾ നശിപ്പിക്കുകയും ജാഥാ അംഗങ്ങളെ കയ്യേറ്റം നടത്തുന്നതിനായും ശ്രമിക്കുകയും ചെയ്തതിനെതിരെയാണ് പന്തം കൊളുത്തി […]
Read More