പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണു വധശിക്ഷയ്ക്കു വിധിപ്പക്കപ്പെട്ട പ്രതികള്‍. ഒറ്റ കേസില്‍ ഇത്രയധികം പ്രതികളെ വധശിക്ഷയ്ക്കു വിധിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറു ലക്ഷം രൂപ കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കു നല്‍കണം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. […]
Read Moreകുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു; മൂന്ന് വയസുകാരി ചികിത്സയില്‍
പാലക്കാട് കോട്ടായില്‍ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബിൻസി (36) മരിച്ചു. വിഷം കഴിച്ച ഇവരുടെ മൂന്ന് വയസുള്ള മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുഞ്ഞ് അപകടനില തരണം ചെയ്തതായാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് സുരേഷ് വീട്ടിലില്ലാത്ത സമയത്തായാണ് സംഭവം.
Read Moreകാസര്‍കോട് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു; 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്ന് നിഗമനം
കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. രണ്ടുപുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ 5.30 നാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പൊലീസും വ്യക്തമാക്കി.
Read Moreകിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
അയിലൂർ പുത്തൻകടവ് പുഴപ്പാലത്തിനു സമീപം വീട്ടുവളപ്പിലാണ് കാട്ടുപന്നിയെ കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്. വീട്ടുടമ ഉടനെ വനം, പഞ്ചായത്ത് വകുപ്പുകളെ വിവരം അറിയിച്ചതിനെ തുടർന്ന് പന്നികളെ വെടിവെക്കാൻ അധികാരപ്പെടുത്തിയ എം. ശിവദാസൻ പെരുമാങ്കോട്, പി. വിജയൻ ചാത്തമംഗലം എന്നിവരെ വിളിച്ചുവരുത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ജീവനക്കാരും നൂറിലേറെ പ്രദേശവാസികളും സ്ഥലത്ത് തടിച്ചുകൂടി. വനംജീവനക്കാരുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ തന്നെ കാട്ടുപന്നിയെ കുഴിച്ചുമൂടി. പ്രദേശത്തെ നെൽപ്പാടങ്ങളിൽ കതിരു നിരന്നു തുടങ്ങിയതോടെയാണ് കാട്ടുപന്നികളുടെ സാന്നിധ്യം സജീവമായത്. കഴിഞ്ഞ […]
Read Moreവാർത്ത ചുരക്കം
⬛തിരുവനന്തപുരത്ത് ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ് തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും സുധയും തമ്മിൽ കുറച്ചു കാലങ്ങളായി പിണക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സുധയുടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് […]
Read Moreപ്രഭാത വാർത്തകൾ
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൗരത്വ നിയമവും ഏകീകൃത സിവില്‍കോഡും അയോധ്യാ ക്ഷേത്ര നിര്‍മാണവും വിഷയമാക്കാന്‍ ബിജെപി. പൗരത്വ നിയമം ഒരാഴ്ചയ്ക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു താക്കൂര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഏകീകൃത സവില്‍കോഡ് അടുത്ത നിയമസഭാ സമ്മേളത്തില്‍ പാസാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി. ◾സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന കപ്പല്‍ കൊച്ചിയിലെ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എം വി ഇമാനാണ് കടല്‍കൊളളക്കാര്‍ […]
Read Moreവഴിയരികിൽ കശുവണ്ടി കച്ചവടം തകൃതി.
നെന്മാറ : കശുവണ്ടിയുടെ വഴിയോര കച്ചവടം പൊടിക്കുന്നു. മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മൂന്നും നാലും കിലോമീറ്റർ ഇടവിട്ടാണ് കശുവണ്ടിയും ഉണക്കമുന്തിരിയും റോഡരികിൽ മേശയും ത്രാസും വെച്ച് വിൽപ്പന പൊടിപൊടിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ കിലോ 600 രൂപയ്ക്ക് മുകളിൽ വിൽക്കുമ്പോൾ. വഴിയോരക്കച്ചവടക്കാർ 400 രൂപയ്ക്കാണ് വിൽക്കുന്നത്. കൊല്ലത്തു നിന്നും മൊത്തമായി കൊണ്ടു വന്ന് കൂലിക്ക് ആളെ നിർത്തിയാണ് കച്ചവടം നടത്തുന്നത്. രാവിലെ ഒമിനി വാനിലോ ചെറിയ മറ്റു വണ്ടികളിലോ അതാതടങ്ങളിൽ പ്ലാസ്റ്റിക് മേശയും സ്റ്റൂളും സാധനങ്ങളും ഇറക്കി മേശപ്പുറത്ത് […]
Read Moreമംഗലാപുരം പടക്ക നിർമ്മാണ യൂണിറ്റിലെ സ്ഫോടനം; മരിച്ചവരിൽ നെന്മാറക്കാരനും
ന മംഗലാപുരം ബൽത്താങ്ങാടിക്ക് സമീപം പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട കയറാടി കരിങ്കുളം പരേതനായ കുപ്പുണ്ണിയുടെ മകൻ നാരായണൻ ( കുഞ്ഞൻ – 58) മരിച്ചു. ഇന്നലെ വൈകിട്ട് 5 നാണ് പടക്കം നിർമ്മാണശാല യൂണിറ്റിൽ സ്ഫോടനം നടന്നത്. മലയാളികളായ ഇതുകൂടാതെ മറ്റു മൂന്നുപേർ കൂടി മരിച്ചതായാണ് വിവരം. വേണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗോലിയങ്ങാടിക്ക് സമീപം കട്യാരുവിലാണ് സംഭവം നടന്നത് . ബഷീറിന്റെ ഉടമസ്ഥതയിലുള്ള പടക്ക നിർമ്മാണ യൂണിറ്റിൽ പത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന സമയത്താണ് […]
Read Moreമംഗലാപുരം പടക്ക നിർമ്മാണ യൂണിറ്റിൽ സ്ഫോടനം; മരിച്ചവരിൽ നെന്മാറക്കാരനും
മംഗലാപുരം ബൽത്താങ്ങാടിക്ക് സമീപം പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട കയറാടി കരിങ്കുളം പരേതനായ കുപ്പുണ്ണിയുടെ മകൻ നാരായണൻ ( കുഞ്ഞൻ – 58) മരിച്ചു. ഇന്നലെ വൈകിട്ട് 5 ആണ് പടക്കം നിർമ്മാണശാല യൂണിറ്റിൽ സ്ഫോടനം ഉണ്ടായത്. മലയാളികളായ ഇതുകൂടാതെ മൂന്നുപേർ മരിച്ചതായാണ് വിവരം. വേണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂ ഗോലിയങ്ങാടിക്ക് സമീപം കട്യാരുവിൽ ആണ് സംഭവം നടന്നത് . ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പടക്ക നിർമ്മാണ യൂണിറ്റിൽ പത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന സമയത്താണ് […]
Read Moreപ്രഭാത വാർത്തകൾ
2024 ജനുവരി 29 തിങ്കൾ 1199 മകരം 15 പൂരം ◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അരികിലെത്തിയിരിക്കെയാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം നാലു തവണ നിതീഷ് കുമാര്‍ മുന്നണി മാറി മുഖ്യമന്ത്രിക്കസേര ഉറപ്പാക്കിയിട്ടുണ്ട്. ◾ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്കു പരിക്കേറ്റു. […]
Read More