കയറാടി സെന്റ് തോമസ് സ്പെഷ്യൽ സ്കൂൾ പതിനേഴാം വാർഷികദിനാഘോഷം ഫെലിക്സ് എസ്റ്റോ 2024 കൊണ്ടാടി. ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസ്സി മനയത് ( ശാന്തോം പ്രോവിൻസ് , ഡി എസ് ടി) അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സ് (ഡി എസ് ടി), മേലാർകോട് ഫൊറോന വികാരി ഫാ. സേവിയർ വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കയറാടി വി. മദർ തെരേസ പള്ളി വികാരി ഫാ. ജോസ്പ്രകാശ് തൂണിക്കാവിൽ, […]
Read Moreവാർത്താകേരളം
‘ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും🖱️ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയോടെ ഉണ്ടാവുമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവുമായി തെരഞ്ഞെടിപ്പു കമ്മിഷൻ ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന കേന്ദ്ര മന്ത്രിസഭായോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീർ സന്ദർശിക്കും. […]
Read Moreഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില
തുടർച്ചയായി അഞ്ചാം ദിവസവും റെക്കോഡ് തകർത്ത് സ്വർണ്ണവില. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു.ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 6075 രൂപയായി.
Read Moreപ്രചാരണത്തില്‍ ആളു കുറഞ്ഞതില്‍ ബി.ജെ.പി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി
ശാസ്‍താംപൂർവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ 25 പേരുടെ പേരുകള്‍ വോട്ടർപട്ടികയില്‍ ചേർത്തിരുന്നില്ല. ഇതറിഞ്ഞതോടെ, സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു. തുടർന്ന് സന്ദർശത്തിനെത്തിയ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സുരേഷ് ഗോപി സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. എന്താണ്, എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്, നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ, […]
Read Moreകെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ.
ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ.സുരേന്ദ്രന്‍റെ കെ. മുരളീധരനെതിരെ വിമര്‍ശനം നടത്തിയത്. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ പറയുന്നു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു. കെ. സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ. മുരളീധരനെതിരെ […]
Read Moreറബറിന് അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ് വില 169 മാത്രം
ടയർ കമ്പനികളും റബർ ബോർഡും തമ്മിൽ ഒത്തുകളിയെന്ന് കർഷകർ. റബറിന്റെ അന്താരാഷ്ട്രവില കിലോക്ക് 200 പിന്നിട്ടിട്ടും റബർ ബോർഡ് വില 169 മാത്രമായതിൽ കർഷകർ ആശങ്കയിൽ. സംസ്ഥാനത്തെ ആർ.എസ്.എസ് നാലിന് സമാനമായി അന്താരാഷ്ട്ര മാർക്കറ്റിൽ കണക്കാക്കുന്ന ആർ.എസ്. എസ് മൂന്നിന് കഴിഞ്ഞ ദിവസം കിലോക്ക് 200.76 രൂപയായിരുന്നു വില. കഴിഞ്ഞ 20 വർഷത്തിനിടെ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമാണിത്. എന്നാൽ, റബർ ബോർഡിന്റെ കോട്ടയത്തെ വിലയാകട്ടെ 16920.
Read Moreദാരുണം, മേലാർകോട് ക്ഷേത്രത്തിലെ കനൽച്ചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേക്ക് വീണു, പരിക്ക്*
ആലത്തൂർ: മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 9 ശനി ◾ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തിലെ 16 സീറ്റുകളില്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ആലപ്പുഴ കെ.സി വേണുഗോപാല്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബഹ്നാന്‍, തൃശൂരില്‍ കെ.മുരളീധരന്‍, പാലക്കാട് വി. കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം […]
Read Moreവേലക്കണ്ടങ്ങൾ കൊയ്‌തൊഴിഞ്ഞു;ഒരുക്കങ്ങൾ തകൃതി
ബെന്നി വർഗിസ്വടക്കഞ്ചേരി:വേലക്കണ്ടങ്ങൾ കൊയ്‌തൊഴിഞ്ഞതോടെ വേല,പൂര,കുമ്മാട്ടി ഉത്സവങ്ങൾക്ക് ഒരുക്കങ്ങൾ തകൃതി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും, മാർച്ചിലും നടത്തിയ ഉത്സവങ്ങൾക്ക്, വേലക്കണ്ടങ്ങളിൽ കൊയ്ത്ത് വൈകിയത് പ്രശ്‌നമായിരുന്നു. ഇത്തവണ ആലത്തൂർ താലൂക്കിൽ കൊയ്ത്ത് നേരത്തേ ആരംഭിച്ചു. കാലവർഷം താമസിച്ചതും, കനാൽ വെള്ളം കിട്ടാൻ വൈകിയതും മൂലം കൃഷിയിറക്കാൻ വൈകിയതിനാലാണ് കഴിഞ്ഞ വർഷം കൊയ്ത്ത് നേരത്തേ തുടങ്ങാനാകാതെ വന്നത്. ഇത്തവണ ഉത്സലക്കണ്ടങ്ങൾക്ക് ഈ പ്രശ്‌നമൊന്നുമില്ല.കൊയ്ത്തിന് പാകമാകാൻ രണ്ടോ, മൂന്നോ ആഴ്ച കൂടി സമയമാകുമായിരുന്ന നെൽപ്പാടങ്ങൾ ഉത്സവ കമ്മിറ്റികൾ മുൻകൈയ്യെടുത്ത് കൊയ്ത്ത് നടത്തിയാണ് കഴിഞ്ഞ […]
Read Moreനെന്മാറ കൃഷിഭവൻ പരിധിയിൽ 50 ഏക്കറോളം നെൽകൃഷി ഉണങ്ങി നശിച്ചു
നെന്മാറ കൃഷിഭവൻ പരിധിയിൽ നെൽകൃഷി ഉണങ്ങി നശിച്ചു. എലന്തംകൊളുമ്പ് പാടശേഖര സമിതിയിൽപ്പെട്ട മുപ്പതോളം കർഷകരുടെ 50 ഏക്കറോളം നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി നശിച്ചു. അരിമ്പൂർപതി, ചെമ്മന്തോട്, വിത്തനശ്ശേരി എന്നീ പാടശേഖരങ്ങളിലും വെള്ളമില്ലാത്തതിനെ തുടർന്ന് ഏക്കർ കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചതായി കർഷകർ കൃഷിഭവനിൽ അറിയിച്ചു. മൂപ്പ് കുറഞ്ഞ ഇനങ്ങളായ കാഞ്ചന, ജ്യോതി, മനുരത്ന തുടങ്ങിയ ഹൃസ്വകാല ഇനങ്ങൾ വിളയിറക്കിയിട്ടും വിളവെടുക്കാൻ കഴിയാതെ വിവിധ പാഠശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളം വിതരണം നിർത്തിയതോടെയാണ് […]
Read More