കരിമ്പാറ ചേവണി മേഖലയിൽ കാട്ടാന വ്യാപകമായി നാശം വരുത്തി. വാഴ, ഫലവൃക്ഷങ്ങൾ, പച്ചക്കറി ചെടികൾ, കുടിവെള്ള പൈപ്പുകൾ, പാചകപ്പുര, വീട്ടു പരിസരത്തിലെ വിറകുപുര, ശുചിമുറികൾ എന്നിവ നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സമീപപ്രദേശങ്ങളിൽ കഴിഞ്ഞ കുറേ ദിവസമായി നാശം വരുത്തിയിരുന്ന മോഴയാന ചേവിണി മേഖലയിൽ ഇറങ്ങിയത്. വനമേഖലയോട് ചേർന്ന് സൗരോർജ്ജ വേലി തകർത്ത് 15 ഓളം വീടുകളുള്ള ചേവണിയിലെ വീട്ടുവളപ്പുകളിൽ വിഹരിച്ചാണ് നാശം വരുത്തിയിട്ടുള്ളത്. രാവിലെ 5 മണിയോടെ ചേവിണിയിലെ എം. അലിയാറിന്റെ വീട്ടുവളപ്പിൽ എത്തിയ […]
Read Moreചിറ്റിലഞ്ചേരി ജപമാല റാണി പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. ഫാ.റെജി പെരുമ്പിള്ളി കൊടിയേറ്റ് കർമ്മം നിർവഹിക്കും.
ചിറ്റിലഞ്ചേരി ജപമാല റാണി ദേവാലയത്തിൽ പരിശുദ്ധ ജപമാല റാണിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകീട്ട് 5 ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളി കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ജപമാലയും ലദീഞ്ഞും ഉണ്ടായിരിക്കും. ഒക്ടോബർ 16 മുതൽ ഒക്ടോബർ 27 വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയും ജപമാലയും ലദീഞ്ഞും വൈകിട്ട് 5.30 ന് ഉണ്ടായിരിക്കും. ഒക്ടോബർ 26 ശനിയാഴ്ച എല്ലാ വീടുകളിലേക്കും ജപമാല […]
Read Moreലഹരി ഉപയോഗമോ, വിപണനമോ; വിവരം പങ്കുവെയ്ക്കാം.. 99959 66666 ശബ്ദ സന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാൻ കഴിയൂ.
സമൂഹത്തിന് ഒന്നടങ്കം വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കാമെന്ന് കേരളാ പോലീസ്. ശബ്ദ സന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാൻ കഴിയൂ എന്നും കേരളാ പോലീസ് പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. *99959 66666* ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങള്‍ നല്‍കാവുന്നതാണ് എന്നും പോസ്റ്റില്‍ പറയുന്നു. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സാപ്പിലൂടെ ഞങ്ങളെ അറിയിക്കൂ. മുകളിൽ കൊടുത്ത നമ്പറിലേക്ക് 24 […]
Read Moreകണ്ണൂരില്‍ നാളെ ഹര്‍ത്താൽ; നവീന്‍ ബാബുവിന്റെ മരണത്തിന്ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Read Moreപാലക്കാട് രാഹുൽ മാങ്കൂട്ടം, ചേലക്കരയിൽ രമ്യ ഹരിദാസ്, വയനാട് പ്രിയങ്ക ഗാന്ധിയും; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത് ഇങ്ങനെ..
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13 ന് നടക്കുമെന്ന് ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. കോണ്‍ഗ്രസ് ഏകദേശം ധാരണകൾ ആയതായാണ് റിപ്പോർട്ട്. ഇനി ഔദ്യോഗികമായുള്ള പ്രഖ്യാപനം മാത്രമാണുള്ളത്.
Read Moreകേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് വോട്ടെണ്ണൽ നവംബർ 23ന്.
മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് വോട്ടെണ്ണൽ നവംബർ 23ന് വയനാട് (ലോക്സഭ) പാലക്കാട് (നിയമസഭ) ചേലക്കര (നിയമസഭ)
Read Moreകൊല്ലംകോട് ഉപജില്ലാ ശാസ്ത്രോത്സവം കെ. രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു.
കൊല്ലംകോട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് ഇന്നു തുടക്കമായി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി നെന്മാറ ബോയ്സ് ഹൈസ്കൂളിൽ വച്ചാണ് ശാസ്ത്രോത്സവം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷത വഹിച്ചു. മേളയുടെ നടത്തിപ്പിനായി നെന്മാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രബിത ജയൻ, എ.ഇ.ഒ ഡി. സൗന്ദര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
Read Moreകത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോനാ സംഗമം.
കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോന സംഗമം നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടന്നു. ഡയറക്ടർ ഫാ. ചെറിയാൻ അഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഫെറോനാ പ്രസിഡന്റ് ജോബ് ജോൺ നെടുങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി, ഫാദർ ക്രിസ് കോയിക്കാട്ടിൽ, രൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ബോബി ബാസ്റ്റിൻ, ജോസ് മുക്കട, കെ.എഫ്.ആന്റണി, ജെറിൻ കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ദിപു മാത്യു കവളക്കാട്ടിൽ (പ്രസിഡന്റ്), സുജി ഇടയിലത്തുണ്ടിൽ (സെക്രട്ടറി), നൈജു വടാശ്ശേരി (വൈസ് പ്രസിഡന്റ്), ലില്ലി […]
Read Moreഎറണാകുളം പറവൂരില്‍ ജപ്തി നടപടി നേരിട്ട് പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ്ചെയര്‍മാന്‍ എം. എ. യൂസഫലി.
സ്വകാര്യബാങ്കില്‍നിന്നെടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് സന്ധ്യയും മകളും ദുരിതത്തിലായത്. വടക്കേക്കര പഞ്ചായത്തില്‍ താമസിക്കുന്ന സന്ധ്യയാണ് ജപ്തി ഭീഷണിയിലായത്. എന്നാല്‍ സന്ധ്യയുടെയും മകളുടെയും മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. പലിശയടക്കം 8 ലക്ഷം രൂപ ബാങ്കിന് കൈമാറും. രാത്രി തന്നെ കുടുംബത്തിന് വീടിന്റെ താക്കോൽ തിരിച്ചു നൽകി. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലോണ്‍ എടുത്തത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ധനകാര്യ […]
Read More