അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ അടച്ചിട്ട ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ) തുറന്നു കൊടുക്കുന്നത് രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ച (ഒക്ടോബര്‍ 19) രാത്രി പത്തു മണിക്ക് ശേഷം മാത്രമേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു നല്‍കൂ എന്ന് സതേണ്‍ റെയില്‍വെ പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രയ്ക്കായി ലക്കിടി- മായന്നൂര്‍- തിരുവില്വാമല, ലക്കിടി- മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല റൂട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
Read MoreADM നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരെ കേസെടുത്തു. ദിവ്യക്കു മേൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താൻ സാധിക്കുമോ എന്നറിയുന്നതിനാണ് പോലീസ് നിയമോപദേശം തേടിയത്. ഇതിന് അനുകൂലമായി ഉപദേശം ലഭിച്ചതിനെത്തുടർന്നാണ് പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
പോത്തുണ്ടി ജലനിരപ്പ് റെഡ് അലെർട്ടിൽ. ജാഗ്രത മുന്നറിയിപ്പ്.
പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് റെഡ് അലെർട് ലെവലിൽ എത്തിയിരിക്കുന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 55 അടി സംവരണശേഷിയുള്ള ഡാമിൽ 53.018 അടിയായി വെള്ളം ഉയർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത് നിലവിലുള്ള മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരോഴുക്ക് വർധിക്കുകയാണെങ്കിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പിൽവേ ഷട്ടറുകൾ നിയന്ത്രിത അളവിൽ ഏതുസമയത്തും തുറന്നേക്കും. പോത്തുണ്ടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.
Read Moreകണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് പരാതി.
എന്‍ ഒ.സി. ലഭിക്കാൻ കൈക്കൂലി നല്‍കിയെന്ന് ഉടമ ടി. വി. പ്രശാന്തന്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചേരന്മൂലയിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് പരാതി നൽകി. എഐസിസി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ഡോ. ബി. എസ്. ഷിജുവാണ് പരാതി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബി പി സി എല്‍. സി എം ഡി ജി […]
Read Moreകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയിൽ അപമാനിച്ചത്തിനു പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യചെയ്യേണ്ടിവന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ പി.പി. ദിവ്യക്കെതിരെ കേസെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഭരണകൂടം മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്.
Read Moreമെഡിക്കൽ കോളജ് ഇലക്ട്രീഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയും? പരാതി കൊടുത്തതിന്റെ രേഖകളുമില്ല!! പ്രശാന്തന്റെ മൊഴികളിൽ ദുരൂഹത.
പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ടി.വി പ്രശാന്തിന്റെ കയ്യിൽനിന്നും എഡിഎം കെ.നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന സൂചനയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തന്റെ പ്രസംഗത്തിലൂടെ നൽകിയത്. മുഖ്യമന്ത്രിയുടെഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി ടി.വി.പ്രശാന്തൻ അവകാശപ്പെടുന്ന പരാതിയുടെ പകർപ്പ് ഇന്നലെ ഇയാൾ മാധ്യമങ്ങൾക്ക് കൈമാറി. എന്നാൽ പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ ഒന്നും കൈവശമില്ല.
Read More