എഡിഎം നവീൻ ബാബു നിരപരാധി; കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
Read Moreഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകള്‍ക്കും വിക്ടോറിയ കോളേജിനും നവംബര്‍ 12 ന് അവധി; 13ന് പൊതുഅവധി
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് സമാഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. വിക്ടോറിയ കോളേജിനും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 ന് അവധി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നിയോജക മണ്ഡല പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ,സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ 13 ന് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Read Moreഎസ്.എസ്.എൽ.സി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.
മാർച്ച് 3 മുതൽ 26 വരെ പരീക്ഷ നടക്കും. രാവിലെ 9.30 ന് ആരംഭിക്കും. മാർച്ച് 6 മുതൽ 29 വരെ ഉണ്ടാകും. ഹയർസെക്കൻ്ററി പരീക്ഷ ഉച്ചയ്ക്ക്. ഏപ്രിൽ 8 ന് മൂല്യനിർണ്ണയ ക്യാമ്പ്. മെയ് മൂന്നാം ആഴ്ച്ചയ്ക്ക് മുൻപ് ഫലപ്രഖ്യാപനവും ഉണ്ടാവും.
Read Moreകൊടകര കുഴൽപ്പണക്കേസ്; ധർമരാജൻ വരുമ്പോൾ സുരേന്ദ്രൻ ഓഫീസിലുണ്ടായിരുന്നു-കൂടൂതൽ വെളിപ്പെടുത്തലുമായി തിരൂർ സതീഷ്.
കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾ. കൊണ്ടുവന്നത് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട്. ആറു ചാക്കുകളിലായാണ് കുഴൽ പണം നിറച്ചിരുന്നത്. ചാക്കിൽ മെറ്റീരിയൽസ് എന്നാണ് ആദ്യം പറഞ്ഞത് ചാക്കുകൾ കയറ്റാനും മറ്റും താനാണ് സഹായിച്ചത് പിന്നീടാണ് പണമാണ് എന്നറിഞ്ഞതെന്ന് തിരൂർ സതീഷ് വ്യക്തമാക്കി.
Read Moreപാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; 61.50 രൂപ കൂട്ടി.
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്.നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയംഷ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കോല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ […]
Read Moreകേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം. കെ. സാനുവിന് കേരള ജ്യോതി പുരസ്ക്കാരം.
സംസ്ഥാന സർക്കാർ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം. കെ. സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ്. സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി .കെ . ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസണ്‍ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി. കെ .മാത്യൂസ് (വ്യവസായ- […]
Read Moreറേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം
ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചു വരെ നീട്ടി. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്ന് ഇനിയും മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി നവംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ (ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് നാലു മണി വരെ) അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വെച്ച് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും. കൈവിരലുകള്‍ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ […]
Read More‘എനിക്ക് തെറ്റുപറ്റി ‘ കണ്ണൂർ കളക്ടർ പറയുന്നത് നുണയാണെന്നും കളക്ടറുമായി അദ്ദേഹത്തിന് യാതൊരു ആത്മബന്ധവുമില്ലെന്നും എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ. ആദ്യം മൊഴിയെടുത്തതിൽ എന്തുകൊണ്ട് കലക്ടർ അതു പറഞ്ഞില്ല!!
‘എനിക്ക് തെറ്റുപറ്റി ‘ കണ്ണൂർ കളക്ടർ പറയുന്നത് നുണയാണെന്നും കളക്ടറുമായി അദ്ദേഹത്തിന് യാതൊരു ആത്മബന്ധവുമില്ലെന്നും എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ. ആദ്യം മൊഴിയെടുത്തതിൽ എന്തുകൊണ്ട് കലക്ടർ പറഞ്ഞില്ല!!
Read More