പ്രതിഷേധ ജ്വാല നവംബർ 6ന് പാലക്കാട് കലക്ട്രേറ്റിന് മുമ്പിൽ.
കാർഷിക വിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ചും,വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചും, ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും, കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത സമിതിയുടെ നേതൃത്വത്തിൽ നവംബർ 6 ന് രാവിലെ 10.30 ന് പാലക്കാട് കലക്ട്രേറ്റിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിക്കുന്നു.റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുക, കാർഷിക വിളകൾക്ക് ന്യായവില നൽകുക, മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ […]
Read Moreആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ എൻ.ഡി.എഫ്. പ്രവർത്തകന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും.
ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ്. നേതാവുമായ ഇരിട്ടിപുന്നാട്ടെ അശ്വനികുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ എൻ.ഡി.എഫ്. പ്രവർത്തകന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. മൂന്നാം പ്രതി ചാവശ്ശേരി നരയൻപാറ ഷെരിഫ മൻസിലിൽ എം.വി. മർഷുക്കിനെ (42)യാണ് കഴിഞ്ഞദിവസംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ് തോമസ് ആണ് വിധി പറഞ്ഞത്.
Read Moreകല്‍പ്പാത്തി രഥോത്സവം; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഈ മാസം 20ന്.
പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്
Read Moreനീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം നാലായി.
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
Read Moreശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു
തന്നെ ബിജെപിയില്‍ എത്തിക്കാന്‍ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നും, ഈകാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയുമെന്നും ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇ.പി പ്രതികരിച്ചു.
Read Moreകെ-റെയിലിന് പിന്തുണയുമായി റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവ്.
പാരിസ്ഥിതിക-സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് ബദൽ നിർദേശങ്ങൾ സമർപ്പിച്ചാൽ ഉടൻ കെ-റെയിലിനു നടപടിയുണ്ടാകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശം കിട്ടിയതോടെ മന്ത്രി സജി ചെറിയാൻ സ്വാഗതവും പറഞ്ഞു.
Read Moreമാംഗല്യം തന്ത നാനാ നാ.. രാഹുലേ… കൈ തന്നിട്ടുപോടാ..
പാലക്കാട് കല്യാണ വേദിയിൽ സ്ഥാനാർത്ഥികൾ തമ്മിൽ പടലപ്പണക്കം. പി.സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
Read More