വനത്തിനകത്ത് കാട്ടാന ചരിഞ്ഞു. നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട തിരുവഴിയാട് സെക്ഷനു കീഴിലാണ് മോഴയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അയിലൂർ പഞ്ചായത്തിലെ നേർച്ചപ്പാറക്ക് സമീപം ഒലിപ്പാറ പുഴയ്ക്ക് മുകളിലായി കിടപ്പ് കല്ല് ഭാഗത്താണ് കാട്ടാനയുടെ ജഡം രാവിലെ 9 മണിയോടെ കണ്ടെത്തിയത്. തൂക്കുവേലി നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് കാട്ടാനയെ ചരിഞ്ഞനിലയിൽ കാട്ടിനുള്ളിൽ കണ്ടത്. തുടർന്ന് വനം ജീവനക്കാരെ വിവരമറിയിച്ചത്. നെന്മാറ ഡി. എഫ്. ഒ. കെ പ്രവീണിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് […]
Read Moreട്രെയിനിലോ, പാളത്തിലോ റീല്‍ ചെയ്താല്‍ ഇനി ജയിലില്‍ പോകും. ജാഗ്രതൈ..⚠️
ഇനി മുതല്‍ രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവർക്കെതിരെ കർശന നടപടി. സുരക്ഷിതമായ തീവണ്ടി ഗതാഗതത്തിന് ഭീഷണിയും കോച്ചുകള്‍ക്കും റെയില്‍വേ പരിസരത്ത് യാത്രക്കാർക്കും അസൗകര്യവും ഉണ്ടായാല്‍ കർശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റർ ചെയ്യാൻ എല്ലാ സോണുകളിലെയും ഉദ്യോഗസ്ഥർക്ക് ബോർഡ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് പിന്നാലെയാണ് റെയില്‍വേ ബോർഡിന്റെ ഉത്തരവ്. അടുത്തിടെ സമാനമായ വീഡിയോകള്‍ നിരവധി […]
Read Moreവയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നാശം വിതച്ച ഉരുൾപൊട്ടൽ ഉണ്ടായത് ജൂലൈ 30നാണ്. ഇത്ര നാളായിട്ടും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലർക്കും വീടുകൾ നഷ്ടപ്പെട്ടു. പലർക്കും തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. സ്കൂളുകളും അറ്റകുറ്റപ്പണിയിലാണ്.
കൊല്ലങ്കോട് കുമ്പളക്കോട് പാലം കാടുമൂടി.
അന്തർ സംസ്ഥാന പാതയായ മംഗലം ഗോവിന്ദാപുരം പാതയിലെ കുമ്പളക്കോട് പാലത്തിന്റെ കൈവരികളും സൂചന ബോർഡുകളും കാടുമുടി കിടക്കുന്നു. കൊല്ലങ്കോട് ദിശയിൽ നിന്നുള്ള ഭാഗത്താണ് കൈവരികളും പാലവും പാതയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ കാടുമുടി കിടക്കുന്നത്. എന്നാൽ നെന്മാറ ദിശയിൽ നിന്നുള്ള ഭാഗം ഒരാഴ്ച മുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ വെട്ടി മാറ്റിയതോടെ പാലത്തിന്റെ കൈവരികൾ നെന്മാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ പറ്റുന്ന വിധമായി തെളിഞ്ഞു കാണാൻ തുടങ്ങി. കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള പാലത്തിന്റെ കൈവരിയോട് ചേർന്ന് മഞ്ഞയും […]
Read Moreനെഹെമിയ മിഷൻ ഏകദിന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ.
ക്രിസ്തുരാജ ദേവാലയത്തിൽ ഇന്ന് നെഹെമിയ മിഷൻ നേതൃത്വം നൽകുന്ന ഏകദിന കൺവൻഷൻ നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന നെഹെമിയ മിഷൻസ് ടീം നയിക്കുന്ന കൺവൻഷൻ ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകും.
Read Moreനെല്ലിയാമ്പതിയിൽ ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി
മലയോര മേഖലയായ നെല്ലിയാമ്പതി പ്രദേശത്ത് ജലജന്യ രോഗ നിയന്ത്രണ പരിപാടി, (Water Born Disease Control Programme), മഞ്ഞപിത്തരോഗ നിയന്ത്രണ പരിപാടി,ആരോഗ്യ ജാഗ്രത-2024″ എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാമ്പതി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി.നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഫ്സൽ.ബി, സൈനു സണ്ണി,രമ്യ. എസ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശുദിന സുരേന്ദ്രൻ, സോഷ്യൽ വർക്കറായ മണികണ്ഠൻ പുല്ലുക്കാട് എന്നിവർ […]
Read More