By ജോജി തോമസ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം, അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ കേരളത്തിൽ മഴ സാധ്യത ശക്തമായി. ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദത്തിനൊപ്പം അറബിക്കടലിന് മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതും കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം ഇന്ന് മുതൽ ജനുവരി 12 വരെ 5 ദിവസം കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്. ഇതിൽ തന്നെ ജനുവരി 10 ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
By ജോജി തോമസ്
വിനോദ സഞ്ചാരികളെയും പ്രദേശവാസികളെയും ദുരിതത്തിലാക്കി നെല്ലിയാമ്പതി സീതാർകുണ്ട് റോഡ് നവീകരണം.. ഇന്നുമുതൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു !! 👇
വിനോദ സഞ്ചാരികളെയും പ്രദേശവാസികളെയും ദുരിതത്തിലാക്കി സീതാർകുണ്ട് റോഡ് നവീകരണം. ജോജി തോമസ് ✍️ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള റോഡ് നവീകരണം ബുദ്ധിമുട്ടിലാക്കി. നെല്ലിയാമ്പതിയിലെ ഊത്തുകുഴിയിൽ നിന്നും സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡിലെ 157 മീറ്റർ ദൂരം മാത്രമാണ് താൽക്കാലികമായി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. തകർന്നു കിടക്കുന്ന ഒന്നരക്കിലോമീറ്ററോളം നീളമുള്ള ഊത്തുകുഴി സീതാർകുണ്ട് റോഡ് 25 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് നവീകരിക്കുന്നത്. ഊത്തുകുഴി വരെ നിലവിൽ പൊതുമരാമത്ത് റോഡ് നവീകരിച്ചിട്ടുണ്ട്. ഊത്തുകുഴി മുതൽ സീതാർകുണ്ട് […]
Read More