ഓട്ടോക്കൂലിയായി 50 രൂപ അധികം വാങ്ങി; ഓട്ടോ ഡ്രൈവര്‍ക്ക് പിഴ.
കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍ തുക പിഴയായും ഈടാക്കി.കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. റോബിന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400 […]
Read Moreനെല്ലിയാമ്പതിയിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി.
കോട്പ -2003 നിയമ പ്രകാരം നെല്ലിയമ്പതിയിലെ നിലവിലുള്ള നാലു വിദ്യാഭ്യാസ സ്ഥാപങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്തുന്നതിനു വേണ്ടി, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. വിദ്യാലയത്തിന്റെ പുറം മതിലിൽ നിന്നും, 100 യാർഡ് അകലെവരെ പുകവലിയും, മറ്റു പുകയില ഉൽപന്നങ്ങളും നിർബന്ധമായും ഉപയോഗിക്കാൻ പാടില്ല എന്നും, വിദ്യാലയത്തിന്റെ പരിസരത്തുള്ള റോഡുകളിൽ 100 യാർഡ് അകലെ റോഡിന്റെ കുറുകെ “കോട്പ -2003, പുകയില നിരോധിത മേഖല” എന്ന് മഞ്ഞ നിറത്തിൽ […]
Read Moreഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. സംഭവം മലപ്പുറം തിരൂരിൽ.
ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്. തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ സ്കൂട്ടറിൽനിന്നും പുകയുയരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ സ്കൂട്ടർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.
Read Moreകുട്ടികളെ ക്ലാസ് മുറികളിൽ ഒരുതരത്തിലും കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി.
ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ് നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് കാര്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുതെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാൻ. പഠനയാത്രയ്ക്ക് പണം ഇല്ല […]
Read Moreകടപ്പാറ വനം റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്.
വടക്കഞ്ചേരി കടപ്പാറ വനത്തിനകത്തേക്കുള്ള തളികക്കല്ല് റോഡില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്കും ഓട്ടോഡ്രൈവർക്കും പരിക്കേറ്റു.വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലെ പൊന്നൻ (80), ഭാര്യ പാഞ്ചാലി, ബന്ധുവായ യുവാവ്, ഒരു കുട്ടി, ഓട്ടോ ഡ്രൈവർ കടപ്പാറ ആന്‍റണി (68) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പൊന്നനേയും ഭാര്യ പാഞ്ചാലിയേയും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. തളികകല്ല് കോളനിയില്‍നിന്നും പോത്തൻതോട് പാലംകടന്ന് തിപ്പിലിക്കയം ഇറക്കത്തിലാണ് നിയന്ത്രണംവിട്ട് […]
Read Moreപെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല! ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു.
നാലാം ഭരണപരിഷ്കാര കമ്മീഷന്റെ പരിശോധനയ്ക്ക് നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. […]
Read More