കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഒരു പരീക്ഷ കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇമ്മാനുവൽ നാട്ടിലേക്ക് മടങ്ങാനായി തലശ്ശേരിയിൽ എത്തി. ഡ്രൈവിങിനിടെ കനത്ത മഴയിൽ മരക്കൊമ്പ് പൊട്ടി വീഴുന്നത് ഇമ്മാനുവൽ കണ്ടു. ഇതോടെയാണ് കാർ വെട്ടിച്ചത്. വണ്ടി റോഡരികിലെ വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read Moreറബ്ബർ ഷീറ്റ് മോഷണം; മൂന്ന് പ്രതികളെ നെന്മാറ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അഴയിൽ ഉണക്കാനിട്ട റബ്ബർ ഷീറ്റ് മോഷണം നടത്തിയ പ്രതികളെ നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്ക് മുമ്പ് അയിലൂർ പാളിയമംഗലം കുറുമ്പൂർ കളം വീട്ടിൽ സുരേഷ് കുമാർ, പാളിയമംഗലം മറ്റത്തെ വീട്ടിൽ ഷാജി എന്നിവരുടെ റബ്ബർ ഷീറ്റാണ് മോഷണം പോയത്. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സ്ഥലത്തെ സിസിടിവി പരിശോധിച്ചതിൽ റബ്ബർ ഷീറ്റ് മോഷണം നടത്തിയ അയിലൂർ പൂളക്കൽ പറമ്പ് രമേഷ് (44) , കയറാടി പട്ടുകാട് സൻസാർ (22), കൽമുക്ക് നെല്ലിക്കാട്ട് പറമ്പ് പ്രമോദ് (29) എന്നിവർക്കെതിരെ നെന്മാറ […]
Read Moreകെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം.
കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; മറ്റ് വഴികളില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു. സംസ്ഥാനം കടുത്ത […]
Read Moreതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. […]
Read More‘നീല ട്രോളി വിവാദം’ ഉപതിരഞ്ഞെടുപ്പിൽ UDF ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.. ഈ പാതിരാനാടകം നടത്തിയ എം. ബി. രാജേഷും അളിയനും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെട്ടിക്കകത്തും അവരുന്നയിക്കുന്ന രാഷ്ട്രീയത്തിനകത്തും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങൾക്ക് നന്ദിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.
കനത്ത മഴ; തമിഴ്നാട് മരണം 13 ആയി. മരണസംഖ്യ കൂടാൻ സാധ്യത.
ഫിൻജാൽ ചുഴലിക്കൊടുങ്കാറ്റ് ശക്തി കുറഞ്ഞ് അതിത്രീവ ന്യൂനമർദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഫിൻജാൽ പൂർണമായും കരയിൽ പ്രവേശിച്ചത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
Read Moreബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സംഭവം.
“ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്ന് പലതവണ പ്രകോപന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചെന്നും പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവനാണെന്നും മുദ്രാവാക്യത്തില്‍ ഉയര്‍ന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താന്‍ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. യഥാര്‍ഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മുന്നോട്ടുപോകുമെന്നും സന്ദീപ് പറഞ്ഞു.
Read More