പാലക്കാട് ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ “യുവത ഗ്രാമതയുടെ സമഗ്രതയ്ക്കു വേണ്ടി” എന്ന ലക്ഷ്യത്തോടെ നടന്നുവരുന്ന സപ്തദിന ക്യാമ്പുകൾ സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ഡി ദേവി പ്രിയ സന്ദർശിച്ചു. ഗവ. വിക്ടോറിയ കോളേജ്, ഗവൺമെൻ്റ് പോളിടെക്നിക് കോളേജ്, മലമ്പുഴ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മലമ്പുഴ ഐടിഐ, ഗവൺമെൻറ് മോയൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, മരുതറോഡ് വിഎച്ച്എസ് സ്കൂൾ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്നു വരുന്ന […]
Read MoreBy ജോജി തോമസ്
ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ഇന്ന് ഉച്ച വരെ എത്തിയത് 30,56,871 പേർ. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേരാണ് എത്തി.
By ജോജി തോമസ്
തൃശൂർ മറ്റത്തൂരിൽ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് ബിജെപി ക്കൊപ്പം ചേര്‍ന്ന്സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. മറ്റത്തൂര്‍ പഞ്ചായത്തില്‍ പത്ത് അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ്ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തിയത്. 24 അംഗങ്ങളുള്ളപഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ടു.എട്ട് കോൺഗ്രസ് നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.
By ജോജി തോമസ്
