ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്!!?സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ.
ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രം ധരിക്കരുതെന്ന് വിലക്കി. സ്കൂളിന് അവരുടെ യൂണിഫോം ഉണ്ടല്ലോ!! എന്തിനാണ് അങ്ങനെ ഒരു സർക്കുലർ. സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ പറഞ്ഞു.
Read Moreസഞ്ചാരികളെ ഇതിലെ… നെല്ലിയാമ്പതിയിൽ ഇന്നലെ ടൂറിസ്റ്റ്കളുടെ തിരക്ക് അനുഭവപ്പെട്ടു.
ജോജി തോമസ് ഡിസംബർ ആയതോടെ തണുത്ത അന്തരീക്ഷവും, കോടമഞ്ഞും വനമേഖലയിൽ പച്ചപ്പും നിലനിൽക്കുന്നതിനാൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. രണ്ടാം ശനി, ഞായർ അവധി ദിവസങ്ങളിലായി നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ വാഹനത്തിരക്ക് കൂടി. എല്ലാ റിസോർട്ടുകളിലും കഴിഞ്ഞ രണ്ട് ദിവസമായി നല്ല തിരക്കായിരുന്നു.
Read Moreശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. ഭക്തരിൽ പരിഭ്രാന്തി പരത്തി.
താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
Read Moreകേരളത്തിൽ മുണ്ടിനീര് വ്യാപകം; രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്!!
കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വിഭാഗം. മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ […]
Read Moreപത്തനംതിട്ട അപകടം; ഒരു കുടുംബത്തിലെ നാലു പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നു പുലർച്ചെ 4.30 നാണ് സംഭവം.
പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിലുണ്ടായ അപകടത്തിലാണ് കാർ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവര്‍ മരിച്ചത്. മലേഷ്യയിൽ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു.
Read Moreകാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.
കാപ്പാ നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി. അയിലൂർ ചക്രായി മന്ദത്ത് താമസിക്കുന്ന സി. സനേഷ് (27) നെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപസ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ലഹരി വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സനേഷിനെ കാപ്പ നിയമപ്രകാരം തൃശ്ശൂർ ജില്ലയിലേക്ക് നാടുകടത്തിയിരുന്നു. എന്നാൽ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും വ്യവസ്ഥകളും ലംഘിച്ച് വീട്ടിൽ വരികയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് […]
Read More