വീണ്ടും.. ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കാട്ടാന എത്തി കൃഷി നശിപ്പിക്കുന്ന സമയത്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആനയെ തുരത്തുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ആന തിരിഞ്ഞ് ജംഷിദിനെ ആക്രമിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ജംഷീദ് മരിച്ചു. ബംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.
Read Moreപഞ്ചാര കൊല്ലിയിൽ നരഭോജി കടുവ കൊന്ന രാധയുടെ മരണത്തിൽ കത്തോലിക്കാ കോൺഗ്രസ് നെന്മാറ യൂണിറ്റ് പ്രതിഷേധിച്ചു.
കാപ്പി പറിക്കാൻ തോട്ടത്തിലെത്തിയ വീട്ടമ്മയെ കടുവ കൊന്നതിലാണ് കത്തോലിക്ക കോൺഗ്രസ് നെന്മാറ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. വനംവകുപ്പിന്റെ കാട്ടാളത്ത നയമാണ് വന്യമൃഗങ്ങളുടെ ആക്രമണം കൂടുന്നതിന് കാരണമാകുന്നതെന്നും കടുവയുടെ സാന്നിധ്യം ദിവസങ്ങൾക്ക് മുമ്പേ അറിഞ്ഞിട്ടും ജനവാസ മേഖലയിൽ എത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കാതിരുന്നത് ജനങ്ങളോടുള്ള സർക്കാരിൻെറ വെല്ലുവിളിയാണെന്നും യോഗത്തിൽ വിമർശിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത വൈസ് പ്രസിഡൻറ് ആൻറണി ഫ്രാൻസിസ് കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജോജി തോമസ് […]
Read Moreവയനാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ കിഫ പ്രതിഷേധിച്ചു.
പഞ്ചാര കൊല്ലിയിൽ നരഭോജി കടുവ കൊന്ന രാധയുടെ മരണത്തിൽ കിഫ പ്രതിഷേധിച്ചു. കാപ്പി പറിക്കാൻ തോട്ടത്തിലെത്തിയ വീട്ടമ്മയെ കടുവ കൊന്നതിലാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. കടുവയുടെ സാന്നിധ്യം ദിവസങ്ങൾക്ക് മുമ്പേ അറിഞ്ഞിട്ടും ജനവാസ മേഖലയിൽ എത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ല. കാട്ടിലെ വന്യമൃഗങ്ങൾക്ക് നാട്ടിലെ മനുഷ്യരെ തീറ്റക്ക് കൊടുക്കുന്ന കാട്ടാളത്തമാണ് വനം വകുപ്പ് നടത്തുന്നത് എന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മലയോര മേഖലയിൽ കിഫ അരാഷ്ട്രീയ […]
Read Moreപരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്!
ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.
Read Moreതൃശ്ശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
തൃശ്ശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലത (56)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Read More