നെല്ലിയാമ്പതി ചുരം റോഡിൽ പുലി. വീഡിയോ ദൃശ്യം👇
നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം മൈലിനു സമീപമായി പുലിയെ കണ്ടു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ നെല്ലിയാമ്പതിയിലെ ഫാമിൽനിന്നു ജോലി കഴിഞ്ഞു ജീപ്പിൽ വരുന്ന തൊഴിലാളികളാണ് പുലിയെ കണ്ടത്. അഞ്ചുമിനിറ്റോളം റോഡിൽനി ന്ന പുലി പിന്നീട് ഉൾക്കാട്ടിലേക്കു കയറിപ്പോവുകയായിരുന്നെന്നു തൊഴിലാളികൾ പറഞ്ഞു.
Read Moreഅളുവശേരി പള്ളി തിരുനാളിന് കൊടിയേറി.
നെന്മാറ: അളുവശേരി സെബസ്ത്യാനോസിന്റെ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നലെ കൊടിയേറി. ഇന്ന് വൈകീട്ട് 4.30ന് ഫാ. വിമൽ ആരോഗ്യരാജ് മുഖ്യകാർമികനായുള്ള വിശുദ്ധ കുർബ്ബാനയിൽ ഫാ. ബിബിൻ വർഗീസ് വചനപ്രഘോഷണം നടത്തും. പ്രധാന തിരുനാളായ നാളെ വൈകിട്ട് നാലിന് ബിഷപ്പ് റവ. ഡോ. അന്തോണിസാമി പീറ്റർ അബീർ (സുൽത്താൻപേട്ട രൂപത മെത്രാൻ) മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. ശേഷം വിവിധ വാദ്യമേളങ്ങളോടെയുള്ള നഗരം ചുറ്റിയുള്ള പ്രദക്ഷിണം. വികാരി ഫാ. വിനോദ് (ഒഡിഇഎം) തിരുനാൾ കമ്മറ്റി അംഗങ്ങൾ […]
Read Moreകോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനയിടഞ്ഞതിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം.
ഇന്ന് വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ മൂന്നുപേർക്ക് ദാരുണാ ന്ത്യവും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടുത്തടുത്ത് നിന്ന ആനകൾ തമ്മിൽ പരസ്പരം കുത്തി വിരണ്ട് ഓടുകയായിരുന്നു.
Read Moreകൈക്കൂലിക്കാരുടെ ലിസ്റ്റ് തയ്യാറാക്കി വിജിലൻസ്. സൂക്ഷിച്ചില്ലെങ്കിൽ പണി പാളുവെ..
സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലന്‍സ് ഇന്റലിജന്‍സ്. ഈ പട്ടിക റേഞ്ച് എസ്പിമാര്ക്ക് നല്‍കിയിട്ടുണ്ട്. അഴിമതിക്കാരെ കൈയോടെ പിടികൂടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി. വിവിധ വകുപ്പുകളിലായി 300 ഓളം പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും റവന്യൂ വകുപ്പിലാണ്. രണ്ടാം സ്ഥാനത്തുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. വിജിലന്‍സിന് ലഭിച്ച പരാതികള്‍, ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലെ കണ്ടെത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
Read More