വെർച്വൽ അറസ്റ്റ്; ദമ്പതികൾക്ക് 1.4 കോടി നഷ്ടമായി! ജാഗ്രതൈ👇
വെർച്വൽ അറസ്റ്റിലാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി മല്ലപ്പള്ളിയിൽ പ്രവാ സി ദമ്പതികളുടെ 1.405 കോടി രൂപ കവർന്നു. മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാ ത്യു എന്നിവരാണ് തട്ടിപ്പിനിരയായത്. അബുദാബിയിൽ താമസക്കാരായ ദമ്പതികൾ കഴിഞ്ഞ എട്ടിനാണ് നാട്ടിലെത്തിയത്. മുംബൈ ക്രൈംബ്രാഞ്ചിൽനിന്നാണെന്നു പരിചയപ്പെടുത്തി കഴിഞ്ഞ 18ന് ഷേർലി ഡേവിഡിനെ അജ്ഞാതഫോണിൽ നിന്നും വിളിച്ചിരുന്നു. വിളിച്ചയാൾ ഒരു ഫോൺ നമ്പർ പറയുകയും ആ ഫോൺ നമ്പർ ഉപയോഗിച്ച് കുട്ടികളുടെയും മറ്റു ഫോട്ടോ അയച്ചുകൊടുത്ത് കുറ്റകൃത്യങ്ങളിൽ […]
Read Moreഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണതിനെ തുടർന്ന് ദുബൈ എയര്‍ഷോയില്‍ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. എയര്‍ഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 👇
ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ. നവംബര്‍ 17നാണ് ദുബൈ എയർഷോക്ക് തുടക്കമായത്
Read More