സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുന്നതിനിടെ 218 പേർ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
Read Moreഎംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്‍റെ ഊർജിത തെരച്ചിൽ. രാഹുലിന്റെ നിർദേശപ്രകാരം യുവതിക്ക് ഗുളിക എത്തിച്ചു നൽകിയ ജോബി ജോസഫിനെയും പ്രതിചേർത്തു. കേസ് വലിയമലയിൽ നിന്ന് നേമം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി റിപ്പോർട്ട്.
ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കം👇
ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കമായി. മുൻ അന്താരാഷ്ട്ര കായിക താരവും ഒളിമ്പിക് അത്‌ലറ്റിക് ക്ലബ് ചീഫ് കോച്ചും കേരള സ്റ്റേറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ സി. ഹരിദാസ് അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വാതി സെൻട്രൽ സ്കൂൾ വാണിയംകുളം പ്രിൻസിപ്പലും പാലക്കാട് ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റുമായ ഷാജി .കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. ഗംഗോത്രി സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ പി. എസ്. പ്രഭാകരൻ സ്വാഗതം പറഞ്ഞു. […]
Read Moreയുവതിയുടെ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിനുള്ള നിർണായക നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മുൻകൂർ ജാമ്യത്തിനുളള സാധ്യതകൾ സംബന്ധിച്ച് കൊച്ചിയിലെ അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് ലഭിക്കുന്ന വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ച ശേഷമായിരിക്കും തുടർ നടപടികൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈം ബ്രാഞ്ചിന് കൈമാറും.
തൊടുപുഴ പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ഇന്ന് രാവിലെ 6:10നാണ് അപകടം.തമിഴ്നാട്കരൂർസ്വദേശികളാണ്ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക്തന്നെമറിയുകയായിരുന്നു. ബസിൽ നാൽപതിലേറെയാത്രക്കാർഉണ്ടായിരുന്നു.പത്തിലധികംപേർക്ക്പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടുപേർക്ക് തലക്കാണ് പരിക്ക്. ഒരാളുടെ കൈ അറ്റുപോയി.
ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് വേടൻ ആശുപത്രിയിൽ👇
ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല!!
Read More