2024 ഡിസംബറിൽ RBIയുടെ പുതിയ ഗവർണർ സഞ്ജയ് മൽഹോത്രേ ചടങ്ങ് സ്വീകരിച്ച ശേഷം, ആ ഗവർണർ നിലവിൽ വന്നതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ നോട്ടുകൾ ഗാന്ധി സീരീസിലുള്ളവയായിരിക്കും. 2023-ൽ ശക്തികാന്ത ദാസ് RBI ഗവർണറായി പദവിയിലിരുന്നപ്പോൾ, അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചതിനുശേഷമാണ് സഞ്ജയ് മൽഹോത്ര എത്തിയത്.
Read Moreഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ പെയ്തേക്കും.
കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു, എന്നാൽ ഈ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല. കാലാവസ്ഥാ വകുപ്പ് ഉച്ചക്ക് ഒന്നിന് നൽകിയ അറിയിപ്പ് പ്രകാരം അടുത്ത […]
Read Moreകളി എന്നോടു വേണ്ട പിള്ളേച്ചാ.. പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി.
മുന്‍ ചിത്രങ്ങളുടെ പേരില്‍ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ്. കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ അസസ്മെന്റ് വിഭാഗത്തിന്റേതാണ് നടപടി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ 2022 ഡിസംബറിൽ ആദായനികുതി വകുപ്പ് പൃഥ്വിരാജിനോട് വിശദീകരണം തേടിയിരുന്നു. ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിലും അന്ന് പരിശോധന നടത്തിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്. അന്നത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട […]
Read Moreകൃത്യനിർവഹണത്തിനിടെ പോലീസിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.
കൃത്യനിർവഹണത്തിനിടെ പോലീസ് സബ് ഇൻസ്പെക്ടറെയും സംഘത്തെയും ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നെന്മാറ വിത്തനശ്ശേരി ചാണ്ടിച്ചാല ആലിങ്കൽ വീട്ടിൽ ഗിരീഷ് (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ കണ്ടാലറിയാവുന്ന ഓടിപ്പോയ പ്രദേശവാസികളായ മറ്റു മൂന്നുപേർക്കെതിരെയും പോലീസ് കേസെടുത്തു. നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ ഫാദിൽ റഹ്മാനും സംഘത്തിനും നേരെയാണ് നാല് യുവാക്കൾ ഡ്യൂട്ടിക്കിടെ അക്രമം അഴിച്ചുവിട്ടത്. നെന്മാറ വല്ലങ്ങി വേലയുടെ മുന്നോടിയായി കഴിഞ്ഞദിവസം രാത്രി 8.45ന് വിത്തനശ്ശേരിയിൽ വാഹന ഗതാഗതം തിരിച്ചു വിടുന്ന ഡ്യൂട്ടിക്കിടെയാണ് […]
Read Moreഅബദ്ധം ആർക്കും പറ്റാം.. തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാന്റെ കയ്യില്‍ നിന്ന് അബദ്ധത്തിൽവെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തില്‍ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ ഡ്യൂട്ടിമാറുന്നതിനിടയിലാണ് വെടി പൊട്ടിയത്.
Read More