By ജോജി തോമസ്
പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ആലപുഴ തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ(16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്ന തിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് വൺവിദ്യാർത്ഥി യാണ്.
By ജോജി തോമസ്
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയർത്തി അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ എളുപ്പമാണെന്ന് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ചൂണ്ടിക്കാട്ടുന്നു.അതിനാൽ,തെരഞ്ഞെടുപ്പുകൾ നടത്താൻ പേപ്പർ ബാലറ്റ് ഉപയോഗിക്കണമെന്നും തുൾസി ഗബ്ബാർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും കാബിനറ്റ് യോഗത്തിൽ തുൾസി നൽകിയെന്നാണ് റിപ്പോർട്ട്.
Read MoreBy ജോജി തോമസ്
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്നു അദ്ദേഹം. ഏറെനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
Read More