നെന്മാറ എൻ.എസ്.എസ് കോളേജിൽ 2025 – 2026 അദ്ധ്യയന വർഷത്തിൽ ഇംഗ്ലീഷ്, ജേണലിസം, ഹിസ്റ്ററി, മലയാളം, സംസ്കൃതം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കോമേഴ്‌സ് മാത്തമാറ്റിക്സ്. സ്റ്റാറ്റിസ്റ്റിക്‌സ്. എക്കണോമിക്‌സ് ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് അതിഥി അദ്ധ്യാപക തസ്‌തികകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, തൃശ്ശൂർ മേഖലാ ഓഫീസിൽ രജിസ്‌റ്റർ ചെയ്തവർ ആയിരിക്കണം. യൂ ജി സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ മെയ് അഞ്ചാം […]
Read Moreസാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ നിങ്ങൾ വാങ്ങുന്നുണ്ടോ?..സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് വേണ്ടി ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല!
പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ വിതരണക്കാർക്ക് ഗുണഭോക്താക്കൾ യാതൊരു തുകയും നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.
Read Moreകരുണയുടെ ഇടയനായ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് കണ്ണീരോടെ വിട.. പ്രാര്‍ഥനയോടെ വിട ചൊല്ലി ലോകം..🙏 നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകൾ ഒരുക്കി.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയുടെ ഭാഗമായി വിവിധ പള്ളികളിൽ വിശ്വാസികൾ പ്രത്യേകം പ്രാർത്ഥനകൾ ഒരുക്കി. നെന്മാറ ക്രിസ്തു രാജ ദേവാലയത്തിൽ വികാരി ഫാദർ സെബാസ്റ്റ്യൻ താമരശ്ശേരിയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു. നാളെ ദേവാലയത്തിൽ അനുസ്മരണ ചടങ്ങ് നടക്കുമെന്നും ഇടവക കൂട്ടായ്മ അറിയിച്ചു.
Read Moreനെല്ലിയാമ്പതിയിൽ ഇരുചക്രവാഹന യാത്രക്കാരനെ പന്നിയിടിച്ചു പരിക്കേൽപ്പിച്ചു.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തോട്ടം തൊഴിലാളിയെ പന്നി ഇടിച്ചു പരിക്കേൽപ്പിച്ചു. നെല്ലിയാമ്പതി പോബ്സൺ തോട്ടം തോഴിലാളിയായ അനീഷ് (44)നാണ് പരിക്കുപറ്റിയത്. പുലയംപാറ ടൗണിൽ വന്നശേഷം തിരികെ വീട്ടിലേക്ക് പോകും വഴി നെല്ലിയാമ്പതി സീതാർകുണ്ട് റോഡിലെ പോബ്സൺ ഗേറ്റ്നു സമീപത്തുവച്ച് കഴിഞ്ഞദിവസം വൈകിട്ടാണ് അപകടമുണ്ടായത്. പന്നിബൈക്കിൽ ഇടിച്ച് താഴെ വീണ അനീഷിന് കാലിനും താടിക്കും സാരമായ പരുക്ക് പറ്റി. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിലാണ്.
Read More